KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടിയ കേസിൽ പി.സി. ജോര്‍ജിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു (വീഡിയോ)

 August 12, 2018 

മുണ്ടക്കയം: ഒരു വർഷം മുൻപ് മുണ്ടക്കയം വെളളനാടി എസ്റ്റേറ്റിലെ ഹാരിസണ്‍ കമ്പനി മുണ്ടക്കയം ഡിവിഷനിലെ റബ്ബര്‍ തോട്ടം തൊഴിലാളികള്‍ക്കു നേരെ തോക്കു ചൂണ്ടിയ കേസിൽ പൂഞ്ഞാർ എം. എൽ. എ. പി. സി. ജോര്‍ജിനെതിരെ മുണ്ടക്കയം പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ( അന്ന് നടന്ന സംഭവത്തിന്റെ വീഡിയോ ഇവിടെ കാണുക) 

2017 ജൂണ്‍ 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹാരിസണ്‍ എസ്‌റ്റേറ്റിനോട് ചേര്‍ന്നു വെളളനാടി ആറ്റോരംപുറമ്പോക്ക് കോളനിയിലേക്ക് തോട്ടത്തിലൂടെയുളള റോഡ് തോട്ടം ഉടമകള്‍ അടച്ചതിനെതുടര്‍ന്നാണ് സ്ഥലം എം.എല്‍.എ.കൂടിയായ പി.സി.ജോര്‍ജ് എത്തിയത്. പുറമ്പോക്ക് കോളനി നിവാസികളുമായി സംസാരിക്കുന്നതനിടയില്‍ സ്ഥലത്തെത്തിയ തോട്ടം തൊഴിലാളികളും എം.എല്‍.എ.യും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതേ തുടര്‍ന്നു എം.എല്‍.എ. എളിയിലിരുന്ന തോക്കെടുത്ത് തൊഴിലാളികള്‍ക്കു നേരെ ചൂണ്ടുകയായിരുന്നു.

ഇത് സംബന്ധിച്ചു തോട്ടം തൊഴിലാളികളുടെ പരാതിയെ തുടര്‍ന്നു മുണ്ടക്കയം പൊലീസ് കേസെടുത്തിരുന്നു. ചീത്ത വിളിക്കുകയും തോക്കെടുത്ത് കൊല്ലുമെന്നു തൊഴിലാളികളെ ഭീഷണിപെടുത്തിയെന്നുമാണ് പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നത്. രണ്ടു കൊല്ലം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് എം.എല്‍.എക്കു നേരെ പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്. എംെ.എല്‍.എ.യെ തോട്ടം തൊഴിലാളികള്‍ കയ്യേറ്റം ചെയതെന്നു കാട്ടി പി.സി.ജോര്‍ജ് നല്‍കിയപരാതിയുടെ അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ക്കു നേരെയും കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കാഞ്ഞിരപ്പളളി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെയാണ് കുറ്റപത്രം പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്.

അന്ന് നടന്ന സംഭവത്തിന്റെ വീഡിയോ കാണുക :

error: Content is protected !!