ഇളങ്ങുളം ക്ഷേത്ര ചുറ്റമ്പല നിർമാണം പൂർത്തിയായി ശ്രീകോവിലും ഉപദേവാലയങ്ങളും പുനർനിർമിക്കും

 ഇളങ്ങുളം: ധർമ്മശാസ്താക്ഷേത്ര പുനരുദ്ധാരണഭാഗമായി ചുറ്റമ്പല നിർമാണം പൂർത്തിയായി. കല്ലിലും തടിയിലും നിർമിച്ച് ചെമ്പുപാളി പാകിയ ചുറ്റമ്പലത്തിന്റെ അവസാന മിനുക്കുപണികൾ മാത്രമാണ് ഇനിയുള്ളത്. 

ഇനി ശ്രീകോവിലും ഉപദേവാലയങ്ങളും പുനർനിർമിക്കാനുണ്ട്. ആദ്യഘട്ടത്തിൽ ഇവയുടെ പുനരുദ്ധാരണം ഉദ്ദേശിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം തന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ശ്രീകോവിലിന്റെ മേൽക്കൂരയിൽ കേടുപാട്‌ കണ്ടെത്തിയതിനാൽ പരിഹാരം നിർദേശിക്കുകയായിരുന്നു. ശ്രീകോവിൽ അറ്റകുറ്റപ്പണി, ഉപദേവതാക്ഷേത്രങ്ങൾ, മതിൽക്കെട്ട് എന്നിവയുടെ നിർമാണപ്രവർത്തനങ്ങൾക്കുമായി 75 ലക്ഷം രൂപയാണ് കണക്കാക്കുന്നത്. നിലവിൽ ചുറ്റമ്പല നിർമാണത്തിന് 1.75 കോടി രൂപ ചെലവായി.

error: Content is protected !!