KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വിദേശ മദ്യവിൽപ്പനശാലയിലെ ജീവനക്കാരന് കോവിഡ്

കാഞ്ഞിരപ്പള്ളി: അഞ്ചിലിപ്പയിൽ പ്രവർത്തിക്കുന്ന വിദേശ മദ്യവിൽപ്പനശാലയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ചിറക്കടവ് സ്വദേശിയായ ജീവനക്കാരനാണ് കോവിഡ് ബാധിച്ചത്. മൂന്ന് ജീവനക്കാർ നടത്തിയ ആന്റിജൻ പരിശോധനയിൽ കോവിഡ് നെഗറ്റീവാണ്. തിങ്കളാഴ്ച ജീവനക്കാർക്ക് ആർ.ടി.പി.സി.ആർ. പരിശോധന നടത്തും. അണുനശീകരണം നടത്തിയശേഷം തിങ്കളാഴ്ച ഔട്ട്‌ലെറ്റ് തുറന്നു പ്രവർത്തിപ്പിക്കുമെന്ന് ജീവനക്കാർ അറിയിച്ചു. 

ദിവസേന നിരവധി പേരെത്തുന്ന ഔട്ട്‌ലെറ്റിൽ കോവിഡ് മാനദണ്ഡം പാലിക്കുന്നില്ലെന്ന് ആരോപണം ഉയർന്നിരുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ശനി, ഞായർ ദിവസങ്ങളിൽ അവധിയായതിനാൽ വെള്ളിയാഴ്ച വൻതിരക്കാണ് അനുഭവപ്പെട്ടത്. 

കഴിഞ്ഞ ദിവസങ്ങളിൽ വിദേശമദ്യശാലയിൽ പോയവരിൽ രോഗലക്ഷണങ്ങൾ ഉള്ളവർ പരിശോധന നടത്തണമെന്നും നിരീക്ഷണത്തിൽ കഴിയണമെന്നും അധികൃതർ അറിയിച്ചു.

error: Content is protected !!