KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഗ്രാമപ്പഞ്ചായത്തിന്റെയും പ്രഥമികാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ കോരൂത്തോട്ടിൽ കോവിഡ് കെയർ സെന്റർ ആരംഭിച്ചു

കോരൂത്തോട്: ഗ്രാമപ്പഞ്ചായത്തിന്റെയും പ്രഥമികാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ കോവിഡ് കെയർ സെന്റർ ആരംഭിച്ചു. സെൻററിന്റെ ഉദ്ഘാടനവും ഹോമിയോ പ്രതിരോധ വാക്സിന്റെ വിതരണോദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ്‌ സന്ധ്യാ വിനോദ് നിർവഹിച്ചു. 25 കിടക്കകളോടുകൂടിയ ഡി.സി.സി.സെന്റർ കോസടി ആയുർവേദ ആശുപത്രിയിലാണ് പ്രവർത്തിക്കുക. വൈസ്‌ പ്രസിഡന്റ്‌ തോമസ് ചാക്കോ അധ്യക്ഷനായി. യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഗിരിജാ സുശീലൻ, സിനു സോമൻ, ശ്രീജാ ഷൈൻ, പി.ഡി.പ്രകാശ്, റ്റോംസ് കുര്യൻ, ജാൻസി സാബു, ജയദേവൻ, മെഡിക്കൽ ഓഫീസർ ഡോ. സോനു ചന്ദ്രൻ, സജിത്, സുമേഷ് പദ്‌മാവതി സോമൻ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!