നി​ര​ത്തു​ക​ളി​ൽ പ​രി​ശോ​ധ​ന ശ​ക്തം; തി​ര​ക്ക് കു​റ​ഞ്ഞു

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ തി​ര​ക്കൊ​ഴി​ഞ്ഞ് സം​സ്ഥാ​ന​ത്തെ ന​ഗ​ര​ങ്ങ​ൾ. വാ​രാ​ന്ത്യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍​നി​ന്ന് ഒ​രു പ​ടി​കൂ​ടി ക​ട​ന്ന് പോ​ലീ​സ് ക​ർ​ശ​ന പ​രി​ശോ​ധ​ന​യാ​ണ് നി​ര​ത്തു​ക​ളി​ൽ ന​ട​ത്തു​ന്ന​ത്. അ​തി​നാ​ൽ ത​ന്നെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളെ​ല്ലാം വി​ജ​ന​മാ​ണ്. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ല​ട​ക്കം ജോ​ലി​ക്ക് പോ​കു​ന്ന​തി​ന് ത​ട​സ​മി​ല്ലാ​ത്ത​തി​നാ​ല്‍ ഏ​താ​നും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും മ​റ്റു സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും മാ​ത്ര​മാ​ണു നി​ര​ത്തു​ക​ളി​ല്‍ ഇ​റ​ങ്ങി​യ​ത്.

സം​സ്ഥാ​ന​ത്താ​കെ അ​വ​ശ്യ​വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​മ്പോ​ൾ ഒ​ഴി​കെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം അ​ട​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. യാ​ത്ര​ക്കാ​ര്‍ ഇ​ല്ലാ​ത്ത​തി​നാ​ൽ സ്വ​കാ​ര്യ ബ​സു​ക​ള്‍ നി​ര​ത്തി​ലി​ല്ല. റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും തി​ര​ക്ക് കു​റ​വാ​ണ്.

ഹോ​ട്ട​ലു​ക​ളി​ൽ പാ​ഴ്സ​ല്‍ സ​ര്‍​വീ​സ് മാ​ത്ര​മാ​ണ് ഞാ​യ​റാ​ഴ്ച വ​രെ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ലും ഇ​ട​റോ​ഡു​ക​ളി​ലും പ്ര​ത്യേ​ക പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. പൊ​തു​ജ​നം നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

error: Content is protected !!