KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കേരളകോൺഗ്രസ് പിജെ വിഭാഗത്തിന് സംസ്ഥാന പാർട്ടി അംഗീകാരം ലഭിക്കുവാൻ ഇനിയും കാത്തിരിക്കണം ..

നിയമസഭാ തിരെഞ്ഞെടുപ്പിൽ, രണ്ടു സീറ്റിൽ ഒതുങ്ങിയതോടെ കേരളകോൺഗ്രസ് പിജെ ജോസഫ്‌ വിഭാഗത്തിന് സംസ്ഥാന പാർട്ടി അംഗീകാരം ലഭിക്കുവാൻ ഇനിയും കാത്തിരിക്കണം. 4 എംഎൽഎമാർ ഉണ്ടെങ്കിലേ സംസ്ഥാന പാർട്ടി അംഗീകാരം ലഭിക്കൂ. അല്ലെങ്കിൽ ഒരു എംപി വേണം.അതിനാൽ തന്നെ 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിക്കാനുള്ള മുന്നൊരുക്കം ഇപ്പോഴേ നടത്താനാണു തീരുമാനം.

പി.ജെ.ജോസഫ് നേതൃത്വം നൽ‍കുന്ന കേരള കോൺഗ്രസിന്റെ അടുത്ത ലക്ഷ്യം കോട്ടയം ലോക്സഭാ സീറ്റ്. അതു കഴിഞ്ഞാൽ രണ്ടിലയ്ക്കു പകരം സൈക്കിൾ ചിഹ്നം ലഭിക്കാനുള്ള സാധ്യത. മത്സരിച്ച 10 സീറ്റിൽ രണ്ടു സീറ്റിലാണു ജയം. ചങ്ങനാശേരി, കുട്ടനാട് സീറ്റുകൾ ജയിക്കുമെന്നു പ്രതീക്ഷിച്ചിരുന്നു. 4 എംഎൽഎമാർ ഉണ്ടെങ്കിൽ സംസ്ഥാന പാർട്ടി അംഗീകാരം ലഭിക്കും. അല്ലെങ്കിൽ എംപി വേണം. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിക്കാനുള്ള മുന്നൊരുക്കം ഇപ്പോഴേ നടത്താനാണു തീരുമാനം.

ഇത്തവണ ട്രാക്ടർ ആയിരുന്നു ചിഹ്നം. രണ്ടില നഷ്ടപ്പെട്ടതു കേരള കോൺഗ്രസ് സ്വാധീനമുള്ള മണ്ഡലങ്ങളിൽ ക്ഷീണം ചെയ്തുവെന്നും ചിന്തയുണ്ട്. ജോസഫ് വിഭാഗത്തിന്റെ പഴയ ചിഹ്നം സൈക്കിൾ മരവിപ്പിച്ചിരിക്കുകയാണ്. അതു പുനരുജ്ജീവിപ്പിക്കാനുള്ള നിയമ നടപടികളാണ് ആലോചന. തിരഞ്ഞെടുപ്പിലെ തോൽവി പാർട്ടിയിൽ ആഭ്യന്തരകലഹത്തിനോ അഴിച്ചുപണിക്കോ വഴിയൊരുക്കാനിടയില്ല.

error: Content is protected !!