സംവരണം 50 ശതമാനത്തിൽ കവിയരുതെന്നുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മുന്നാക്ക സംവരണം റദ്ദ് ചെയ്യണമെന്ന് വിശ്വകർമ്മ സർവീസ് സൊസൈറ്റി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു
മറാത്താ സംവരണം റദ്ദാക്കി സംവരണം 50 ശതമാനത്തിൽ കവിയരുതെന്നുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മുന്നാക്ക സംവരണം റദ്ദ് ചെയ്യണമെന്ന് വിശ്വകർമ്മ സർവീസ് സൊസൈറ്റി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി നടന്ന നിയമനങ്ങളും വിദ്യാഭ്യാസപ്രവേശനങ്ങളും അസ്ഥിരപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് മാത്രമാണ് സംവരണത്തിന് അർഹതയുള്ളത്.
സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ടി.ആർ.മധു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ രാഷ്ട്രീയസമിതി ചെയർമാൻ എം.പി.രാധാകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ഖജാൻജി കെ.എ.ശിവൻ, സെക്രട്ടറിമാരായ വി.ആർ.മുരളി, ടി.കെ.ശ്രീനിവാസൻ ആചാരി, കെ.ആർ.സുധീന്ദ്രൻ, കെ.എ.ദേവരാജൻ, പി.ഉദയഭാനു, പി.കെ.രാജൻ, സി.ആർ.സന്തോഷ്, എം.അനൂപ്, അനിൽ ബാലകൃഷ്ണൻ, എൻ.സതീഷ്‌കുമാർ, സി.കെ.സുരേഷ്, വി.കെ.ബിജുമോൻ, എം.മുരുകൻ പാളയത്തിൽ, പി.രമണി എന്നിവർ പങ്കെടുത്തു.