ഫയർ ആൻഡ് റെസ്ക്യൂ സിവിൽ ഡിഫൻസിന്റെ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു
കാഞ്ഞിരപ്പള്ളി : ലോക്ഡൗൺ കാലയളവിൽ പൊതുജനങ്ങൾ നേരിടുന്ന വിഷമതകൾ പരിഹരിക്കുന്നതിനും കൺടെയ്‌ൻമെന്റ് സോണിൽ ഉള്ളവർക്കും സമ്പൂർണ ഹോം ക്വാറന്റീൻ മൂലം പുറത്തിറങ്ങാൻ സാധിക്കാത്തവർക്കും അവശ്യസാധനങ്ങൾ, മരുന്നുകൾ എന്നിവ എത്തിക്കുന്നതിനുമാണ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചത്.
ജില്ലയിലെ കോട്ടയം, ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, വൈക്കം, പാമ്പാടി, കടുത്തുരുത്തി എന്നീ എട്ട് ഫയർ സ്റ്റേഷനുകളിലും ഹെൽപ്പ് ഡെസ്ക് ഉണ്ടാകും. അതാതിടങ്ങളിൽ സഹായമെത്തിക്കാൻ സദാസജ്ജരായി സിവിൽ ഡിഫൻസ് ടീമംഗങ്ങൾ ഉണ്ടാവും.
ഇവർ അതാതിടങ്ങളിലെ ഹെൽപ്പ് ഡെസ്‌കിൽ വരുന്ന ആവശ്യങ്ങളുടെ ലിസ്റ്റ് അപ്പപ്പോൾതന്നെ കോട്ടയം ഫയർ സ്റ്റേഷനിലേക്കും അറിയിക്കും.
കാരണം കോട്ടയം ഫയർ സ്റ്റേഷനിൽനിന്നാണ് ജില്ലയിലെ മറ്റ് ഫയർ സ്റ്റേഷനുകളിലുള്ള ഹെൽപ്പ് ഡെസ്കുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.