KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വിൽപ്പനയ്ക്കായി ഒന്നേകാൽ കിലോ കഞ്ചാവ് വീട്ടിൽ സൂക്ഷിച്ചയാളടക്കം രണ്ട് പേരെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു

മുണ്ടക്കയം: വിൽപ്പനയ്ക്കായി ഒന്നേകാൽ കിലോ കഞ്ചാവ് വീട്ടിൽ സൂക്ഷിച്ചയാളടക്കം രണ്ട് പേരെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടിക്കൽ ഞർക്കാട് വാടകയ്ക്ക് താമസിരുന്ന മാടത്താനി താഴെവീട്ടിൽ ബിബിൻ ഷാ (30), ഇയാൾക്ക് കഞ്ചാവ് എത്തിച്ചുനൽകിയ ഇളങ്കാട്, കൊല്ലംപറമ്പിൽ, മുഹമ്മദ് ഷെഫീഖ് (21) എന്നിവരെയാണ് മുണ്ടക്കയം സി.ഐ. വി.എൻ.സാഗറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇരുവരെയും കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കി.

error: Content is protected !!