പ്രകൃതിഷോഭത്തിൽ ദുരിതത്തിലായ ചെല്ലാനം നിവാസികൾക്ക് പാലും ബ്രെഡും തേനും അടങ്ങിയ ഭക്ഷണപ്പൊതികളുമായി മലനാട് ഡെവലപ്മെന്റ് സൊസൈറ്റി
കാഞ്ഞിരപ്പള്ളി : പ്രകൃതി ഷോഭത്തിൽ പെട്ടു വലയുന്ന ആലപ്പുഴ ചെല്ലാനം നിവാസികൾ ആയ മൂവായിരം കുടുംബങ്ങളിൽ പാലും ബ്രെഡും തേനും നൽകി കാഞ്ഞിരപ്പള്ളി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ മലനാട് ഡെവലപ്മെന്റ് സൊസൈറ്റി മാതൃകയായി.
ഞായറാഴ്ച രാവിലെ 9 മണിക്ക് പാറത്തോട് മലനാട് കാമ്പസിൽനിന്നും ഭഷ്യ ഉൽപ്പന്നങ്ങളുമായി ചെല്ലാനത്തിന് പുറപ്പെട്ട വാഹനങ്ങൾ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറൽ ഫാദർ ബോബി അലക്സ് മണ്ണംപ്ലാക്കൽ ഫ്ലാഗ് ഓഫ് ചെയ്തു. മലനാട് ഡെവലപ്മെന്റ് സൊസൈറ്റി ഡയറക്ടർ ഫാദർ തോമസ് മറ്റമുണ്ടയിൽ, രൂപത യുവദീപ്തി- SMYM ഡയറക്ടർ ഫാദർ വർഗ്ഗീസ് കൊച്ചുപ്പുരക്കൽ തുടങ്ങിയവർ പങ്കെടുത്തു. ആലപ്പുഴ രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ A. D. S വഴിയാണ് മലനാട് ചെല്ലാനത്തു പാലും തേനും ബ്രെഡും വിതരണം ചെയ്യുന്നത്.