ടൗട്ടേ ചുഴലിക്കാറ്റിൽ, മുംബൈയിൽ അറബിക്കടലിൽ അപകടത്തിൽ പെട്ട ബാർജിലുണ്ടായിരുന്ന ചിറക്കടവ് സ്വദേശി സസിൻ ഇസ്മയിൽ (29) മരണപ്പെട്ടു

പൊൻകുന്നം: അടുത്തമാസം വിവാഹം നിശ്‌ചയിച്ചിരുന്ന ചിറക്കടവ് സ്വദേശി സസിൻ ഇസ്മയിൽ (29) അപ്രതീക്ഷിതമായി മരണപ്പെട്ട വാർത്ത ബന്ധുജനങ്ങളെ മാത്രമല്ല, നാടിനെയാകെ വേദനയിലാക്കി. മുംബൈയിൽ കഴിഞ്ഞ ദിവസം ടൗട്ടേ ചുഴലിക്കാറ്റിൽ അറബിക്കടലിൽ അപകടത്തിൽ പെട്ട ബാർജിലുണ്ടായിരുന്ന നാസർ സുരക്ഷിതമായിരിക്കും എന്ന് കരുതി ആശ്വസിച്ചിരുന്ന വീട്ടുകാർക്ക് നിന്നെത്തിയ ദുരന്തവാർത്ത വിശ്വസിക്കുവാൻ സാധിച്ചില്ല. അപകടത്തിൽ പരിക്കുപറ്റിയവരുടെ കൂട്ടത്തിൽ സസിന്റെ പേരില്ലാതിരുന്നതിനാൽ രക്ഷപെട്ടുകാണും എന്ന ആശ്വാസത്തിലായിരുന്നു വീട്ടുകാർ. ആ പ്രതീക്ഷകളെയാണ് ഇന്നലെ രാവിലെ കമ്പനി അധികൃതരുടെ സ്ഥിരീകരണത്തോടെ അസ്തമിച്ചത്.

ചിറക്കടവ് മൂങ്ങത്ര ഇടഭാഗം അരിഞ്ചിടത്ത് എ.എം.ഇസ്മയിലിന്റെയും സിൽവിയുടെയും മകനാണ് മരണപ്പെട്ട സസിൻ ഇസ്മയിൽ. പി.305 നമ്പർ ബാർജിലായിരുന്നു ഇദ്ദേഹം.
മുംബൈയിൽ ഒ.എൻ.ജി.സി.യുടെ കരാർ കമ്പനിയിലെ പ്രൊജക്ട് എൻജിനീയറായിരുന്നു 29-കാരനായ സസിൻ ഇസ്മയിൽ. മൂന്നുമാസം മുൻപാണ് വീട്ടിലെത്തി മടങ്ങിയത്. നാസിന്റെ വിവാഹം നിശ്ചയിച്ച് ഒരുക്കങ്ങളെല്ലാം പൂർത്തിയായിരുന്നു. നാസിന്റെ വേർപാട് മാതാപിതാക്കളായ ഇസ്മയിലിനും , സിൽവിക്കും താങ്ങാനാവാത്ത വേദനയായി മാറി.

പത്തനംതിട്ട മുസലിയാർ എൻജീനീയറിങ് കോളേജിൽ ബി.ടെക് പഠനം പൂർത്തിയാക്കി. മൂന്നുവർഷം മുൻപാണ് മുംബൈ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്.

മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ല. കമ്പനി അധികൃതർ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയതായി അടുത്ത ബന്ധുക്കൾ പറഞ്ഞു.

error: Content is protected !!