കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ല്‍ അ​ധി​ക നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​തോ​ടെ ടൗ​ൺ നി​ശ്ച​ല​മാ​യി

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ല്‍ അ​ധി​ക നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​തോ​ടെ ടൗ​ൺ നി​ശ്ച​ല​മാ​യി. മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ള്‍ മാ​ത്ര​മാ​ണ് തു​റ​ന്നു പ്ര​വ​ര്‍​ത്തി​ച്ച​ത്.

പ​ഞ്ചാ​യ​ത്തി​ലെ അ​തി​ര്‍​ത്തി റോ​ഡു​ക​ള്‍ അ​ട​ച്ച് പോ​ലീ​സ് കാ​വ​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ക​ട​ക​ള്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​തി​നാ​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്തും പോ​ലീ​സും ചേ​ര്‍​ന്ന് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. ബു​ധ​ന്‍, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ എ​ട്ടു മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ​യാ​ണു ക​ട​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ക. ര​ണ്ടാ​ഴ്ച​ത്തേ​ക്കാ​ണ് പ​ഞ്ചാ​യ​ത്തി​ല്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ക​ട​ക​ള്‍ തു​റ​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ല്‍ പ​ട്ട​ണ​ത്തി​ലേ​ക്ക് ആ​ളു​ക​ള്‍ ഇ​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. വീ​ടി​ന് തൊ​ട്ട​ടു​ത്തു​ള്ള ക​ട​ക​ളെ​യും ഹോം ​ഡെ​ലി​വ​റി സം​വി​ധാ​ന​ങ്ങ​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

error: Content is protected !!