കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി കത്തോലിക്ക കോൺഗ്രസ്
കാഞ്ഞിരപ്പള്ളി: കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതിയുടെ ആഭിമുഖ്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഫെറോന, ഇടവക തലത്തിലേക്ക് വിപുലപ്പെടുത്തും. എല്ലാ ഫെറോന, ഇടവക തലങ്ങളിൽ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനായി സന്നദ്ധ വോളന്റിയർ ടീം രൂപീകരിച്ചു. പ്രസ്തുത ടീമിന്റെ നേതൃത്വത്തിൽ പൾസ് ഓക്സിമീറ്ററുകൾ, ഭക്ഷ്യവസ്തുക്കൾ, മെഡിക്കൽ സഹായങ്ങൾ എന്നിവ എത്തിച്ചു നൽകി. അതാത് സ്ഥലങ്ങളിലെ ആരോഗ്യ, സന്നദ്ധ സേന പ്രവർത്തകരോടൊപ്പം കൈകോർത്ത് സോഷ്യൽ മീഡിയിലൂടെ ഇടവകകളെ കോർത്തിണക്കി പ്രവർത്തനങ്ങൾ ഏകോപിക്കുന്നു.
രൂപത ഡയറ്കടർ ഫാ. മാത്യു പാലക്കുടിയുടെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി അരുൺ ആലയ്ക്കപറമ്പിൽ മാർഗരേഖ അവതരിപ്പിച്ചു. ടെസി ബിജു പാഴിയാങ്കൽ, ജയിംസ് പെരുമാകുന്നേൽ, മിനി സണ്ണി മണ്ണംപ്ലാക്കൽ, ബിജു തോമസ് ആലപ്പുരയ്ക്കൽ, ജോജോ തെക്കുംചേരികുന്നേൽ, റെജി കൊച്ചു കരിപ്പാപറമ്പിൽ, സിനി ജീബു നീറാകുന്നേൽ, റെനി ചക്കാലയിൽ, ആൻസി സാജൻ പുന്നമറ്റത്തിൽ, ചക്കോച്ചൻ വെട്ടിക്കാട്ടിൽ, ജിൻസ് പള്ളിക്കാമ്യാലിൽ, ജോളി ആന്റണി, ജാൻസി തുണ്ടത്തിൽ, മനോജ് കല്ലുകളം, ഷീലാ തോമസ് തൂമ്പുങ്കൽ, തോമസ് ചെമ്മരപ്പള്ളിൽ എന്നിവർ രൂപതാതല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഹെൽപ്പ് ഡെസ്ക്: 6235613290.