കോവിഡ് വ്യാപന നിയന്ത്രണം : പോലീസ് അടയ്ക്കുന്ന റോഡുകൾ തുറക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും

കോവിഡ് വ്യാപനം കൂടുതലുള്ള മേഖലകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് തടസ്സപ്പെടുത്തുകയും നിർദേശങ്ങൾ ലംഘിക്കുകയും ചെയ്യുന്നവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്യാൻ കോട്ടയം ജില്ലാ ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചു. കോവിഡ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ പ്രധാന റോഡുകൾ ഒഴികെയുള്ളവ അടച്ചിട്ടിരിക്കുകയാണ്.

പോലീസ് അടയ്ക്കുന്ന റോഡുകൾ തുറക്കുന്നവർക്കെതിരേ നടപടിയെടുക്കും. കൺടെയ്‌ൻമെൻറ് സോണുകളായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ചില തദ്ദേശസ്ഥാപന മേഖലകളിൽ റോഡുകൾ അടച്ചിടുന്നത് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം.

ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളും നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിൽ പങ്കുചേരുമ്പോൾ ക്രമീകരണങ്ങളോട് സഹകരിക്കാൻ വിമുഖത കാണിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുമുണ്ട്. സാഹചര്യത്തിന്‍റെ ഗൗരവമുൾക്കൊണ്ട് പ്രവർത്തിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് ജില്ലാ കളക്ടർ എം.അഞ്ജനയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നിർദേശിച്ചു.

error: Content is protected !!