ജനറല്‍ ആശുപത്രിയില്‍ ആരംഭിക്കുന്ന സിഎഫ്എല്‍ടിസിയിലേയ്ക്ക് സൗജന്യമായി ഓക്‌സിജന്‍ സിലിണ്ടറുകള്‍ നല്‍കി

കാഞ്ഞിരപ്പള്ളി: ജനറല്‍ ആശുപത്രിയില്‍ ആരംഭിക്കുന്ന സിഎഫ്എല്‍ടിസിയിലേയ്ക്ക് സ്വകാര്യ വ്യക്തി സംഭാവന ചെയ്ത ഓക്‌സിജന്‍ സിലിണ്ടറുകള്‍ എന്‍. ജയരാജ് എംഎല്‍എ ഏറ്റുവാങ്ങി. പൊന്‍കുന്നം ചേപ്പുംപാറ കുരിശുംമൂട്ടില്‍ ജോബി കെ. ജോസഫാണ് രണ്ട് ഓക്‌സിജന്‍ സിലിണ്ടറുകള്‍ നല്‍കിയത്. ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടറുകളുടെ ലഭ്യത കുറവ് മൂലമാണ് രണ്ട് സിലിണ്ടറുകള്‍ സംഭാവന ചെയ്തത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് എം. മാണി, പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആര്‍. ശ്രീകുമാര്‍, ആശുപത്രി സുപ്രണ്ട് ഡോ. ശാന്തി, വാര്‍ഡ് മെംബര്‍ ആന്റണി മാര്‍ട്ടിന്‍, രവിന്ദ്രന്‍ നായര്‍, ഷാജി പാന്പൂരി, അന്പിളി ശിവദാസ്, റെജി കാവുങ്കല്‍, അഡ്വ.എം.എ. ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!