പമ്പാവാലി മെമ്പർ മറിയാമ്മ സണ്ണിയും സംഘവും കോവിഡ് ദുരിതബാധിതർക്ക് വിതരണം ചെയ്തത് നാലായിരം കിലോയോളം കപ്പ. സൗജന്യമായി കപ്പ നൽകിയ സിനിലിന്‌ നന്ദിയർപ്പിച്ചു .

ശാരീരിക അസ്വസ്ഥകൾ ഉണ്ടായിരുന്നിട്ടും, അതൊന്നും വകവയ്ക്കാതെ എരുമേലി പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ മറിയാമ്മ സണ്ണി പാറത്തോട് പഴുത്തടം ഭാഗത്തു നിന്നും കപ്പ ‌ സൗജനമായി ലഭിക്കുന്നുവെന്നറിഞ്ഞു സന്നദ്ധപ്രവർത്തകരെയും കൂട്ടി കപ്പ ശേഖരിച്ചു വാർഡിൽ വിതരണം നടത്തി . കനത്ത മഴയ് വകവയ്ക്കാതെ രണ്ട് പ്രാവശ്യമായി തോട്ടത്തിൽ എത്തി പിക്കപ്പിൽ ഏകദേശം നാലായിരം കിലോയോളം കപ്പ സംഭരിച്ച് വാർഡിൽ വിതരണം നടത്തി. സ്വന്തം വാർഡിൽ വിതരണം ചെയ്തത് കൂടാതെ, അടുത്ത മറ്റു വാർഡുകളിലും കപ്പ വിതരണം ചെയ്തു മെമ്പർ മറിയാമ്മ സണ്ണി മാതൃകയായി.

കോവിഡ് ദുരിതം അനുഭവിക്കുന്നവർക്ക് സഹായമായി 26 ഏക്കറിൽ നട്ടുവളർത്തിയ 250 ടണ്ണോളം വരുന്ന കപ്പ സൗജന്യമായി നൽകിയ പലപ്ര പഴുത്തടം എക്സ്സെൽ ഗ്രാനൈറ്റ് ഉടമ, പിണ്ണാക്കനാട് വരവുകാലായിൽ സിനിൽ വി. മാത്യുവിന് മെമ്പർ മറിയാമ്മ സണ്ണിയും സംഘവും പ്രത്യേകമായി നന്ദി രേഖപ്പെടുത്തി.

error: Content is protected !!