കൊവിഡ് വ്യാപനം അതിരൂക്ഷം ; പാറത്തോട് ഗ്രാമപഞ്ചായത്തിൽ സമ്പൂർണ്ണ ലോക് ഡൗൺപ്രഖ്യാപിച്ചു.
പാറത്തോട് ഗ്രാമപഞ്ചായത്തിൽ കൊവിഡ് വ്യാപനം അതിരുക്ഷമായ തുടരുന്ന സാഹചര്യത്തിൽ സമ്പൂർണ്ണ ലോക് ഡൗൺ ഏർപ്പെടുത്താൻ കലക്ടറുടെ ശുപാർശ പ്രകാരം ഗ്രാമപഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തു. കഴിഞ്ഞ ദിവസം പഞ്ചയത്തിലെ 311 പേർക്ക് കോവിഡ് പരിശോധന നടത്തിയപ്പോൾ അതിൽ 176 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 45 ശതമാനം. അതോടെയാണ് പാറത്തോട് പഞ്ചായത്തിൽ അടിയന്തിരമായി സമ്പൂർണ്ണ ലോക് ഡൗൺപ്രഖ്യാപിച്ചത്.
കടകൾ ചൊവ്വ മുതൽ (25/05/2021) ആഴ്ചയിൽ 3 ദിവസം മാത്രം ..
തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ 8.00 മുതൽ 4.00 വരെ മാത്രമേ കടകൾ പ്രവർത്തിക്കാൻ പാടുള്ളൂ..ആളുകൾ അനാവശ്യമായി പുറത്തിറങ്ങാൻ പാടില്ല.. ആവശ്യസർവീസ് മാത്രം അനുവദിക്കും.
ഹോട്ടൽ -മെഡിക്കൽ സ്റ്റോർ എന്നിവ എല്ലാ ദിവസവും സർക്കാർ ഉത്തരവ് പ്രകാരമുള്ള സമയങ്ങളിൽ പ്രവർത്തിക്കാം.ഹോട്ടലുകൾ പാർസൽ, ഹോം ഡെലിവറി മാത്രം നൽകണം.
അടുത്ത പത്തു ദിവസത്തേക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത് . കോവിഡ് രോഗവ്യാപനം തുടരുകയാണെങ്കിൽ ലോക് ഡൗൺ കൂടുതൽ നീട്ടും.
പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം പൊതുജനങ്ങൾക്ക് നൽകുന്ന സന്ദേശം ഇവിടെ കാണുക :