വീണ്ടും പ്രതീക്ഷയോടെ നാട്ടുകാർ .. പമ്പാവാലിക്ക് പട്ടയം നൽകുമെന്ന് മന്ത്രി എംഎൽഎയ്ക്ക് ഉറപ്പ് നൽകി

എരുമേലി: പമ്പാവാലി പ്രദേശത്തെ കർഷകർക്ക് കൈവശഭൂമിക്ക് നിയമാനുസൃത പട്ടയം ലഭ്യമാക്കാൻ പൂഞ്ഞാർ എം.എൽ.എ. സെബാസ്റ്റ്യൻ കുളത്തുങ്കൽ മന്ത്രി റവന്യൂ മന്ത്രി കെ.രാജന് നിവേദനം നൽകി. മേഖലയിലെ പട്ടയപ്രശ്‌നം പരിഹരിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ ഉറപ്പ് നൽകിയതായി പൂഞ്ഞാർ എം.എൽ.എ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു . .

പമ്പാവാലി, എയ്ഞ്ചൽവാലി പ്രദേശത്ത് വിതരണം ചെയ്ത പട്ടയത്തിന് കരം അടയ്ക്കാനാവാത്ത സാഹചര്യവും തയ്യാറാക്കിയ പട്ടയങ്ങൾ വിതരണം ചെയ്യാത്ത സാഹചര്യവും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രശ്‌നപരിഹാരത്തിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് നടപടികൾ സ്വീകരിക്കാമെന്നും പൂഞ്ഞാർ മണ്ഡലത്തിലെ മറ്റ് പ്രദേശങ്ങളിലെ പട്ടയപ്രശ്‌നങ്ങൾ പരിഹരിക്കാമെന്നും മന്ത്രി ഉറപ്പ് നൽകിയതായി എം.എൽ.എ. പറഞ്ഞു.

പമ്പാവാലി, എയ്ഞ്ചൽവാലി പ്രദേശങ്ങളിലെ ആയിരത്തിലേറെ കർഷകരാണ് പതിറ്റാണ്ടുകളായി പട്ടയം കിട്ടാൻ കാത്തിരിക്കുന്നത്. സമരം ചെയ്തും സർക്കാർ ഓഫീസുകൾ കയറിയും നാട്ടുകാർ മടുത്തു. സ്ഥലത്തിന് പട്ടയമില്ലാത്തതിനാൽ മക്കളുടെ വിദ്യാഭ്യാസ, വിവാഹ ആവശ്യങ്ങൾക്ക് സ്ഥലം ഈട് നൽകി വായ്പയെടുക്കാനും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. പട്ടയ നടപടികൾ വേഗത്തിലാകുമെന്ന വിശ്വാസത്തിലാണ് നാട്ടുകാർ

error: Content is protected !!