ഐ എൻ റ്റി യു സി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.

കാഞ്ഞിരപ്പള്ളി. പഞ്ചായത്തിലെ വിവിധ വാർഡുകളിലെ ഓട്ടോ റിക്ഷാ തൊഴിലാളികൾക്ക് ഐ എൻ റ്റി യു സി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. അരിപ്പൊടി, ആട്ട, തേയിലപ്പൊടി തുടങ്ങി പത്തോളം സാധനങ്ങൾ അടങ്ങിയ കിറ്റുകളാണ് .

ഐ എൻ റ്റി യു സി റീജിണൽ വൈസ് പ്രസിഡന്റ് പി പി എ സലാം അധ്യക്ഷത വഹിച്ച യോഗത്തിൽ ഐ എൻ റ്റി യു സി മണ്ഡലം പ്രസിഡന്റ് റസിലി തേനംമ്മാക്കൽ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റോണി കെ ബേബി, രാജീവ് യൂത്ത് ഫൗണ്ടേഷൻ മണ്ഡലം പ്രസിഡന്റ് ഉണ്ണി ചെറിയാൻ ചീരംവേലിൽ എന്നിവർ ആശംസകൾ അർപ്പിച്ച്‌ സംസാരിച്ചു. ഐ എൻറ്റി യു സി മണ്ഡലം ഭാരവാഹികളായ റോബിൻ ആക്കാട്ട്, ശരത് മേച്ചേരിത്താരെ, ഷിബിലി മണ്ണാറക്കയം, നവാസ്, ഫൈസൽ, തൻസീബ് തുടങ്ങിയവർ കിറ്റു വിതരണത്തിന് നേതൃത്വം നൽകി.

error: Content is protected !!