കോവിഡ് മഹാമാരിയിൽ നാടിന് കൈത്താങ്ങായ മലനാട് ഡെവലപ്‌മെന്റ് സൊസൈറ്റിക്ക് ആദരവേകി പാറത്തോട് പഞ്ചായത്ത്.

പാറത്തോട്: കോവിഡ് മഹാമാരിയിലും ലോക്ഡൗണിലും ദുരിതത്തിലായ സഹജീവികള്‍ക്ക് സ്‌നേഹത്തിന്റെ കരുതലും സഹായഹസ്തവുമൊരുക്കിയ മലനാട് ഡെവലപ്‌മെന്റ് സൊസൈറ്റിക്കും അതിനു ചുക്കാന്‍ പിടിക്കുന്ന ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയിലിനും ആദരവ് അര്‍പ്പിച്ച് പാറത്തോട് പഞ്ചായത്ത്. പഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകത്തിലിന്റെ നേതൃത്വത്തിലാണ് പഞ്ചായത്തംഗങ്ങള്‍ പാറത്തോട് മലനാട് ഡെവലപ്‌മെന്റ് സൊസൈറ്റിയിലെത്തി അദ്ദേഹത്തെ പൊന്നാടയും മൊമെന്റോയും നല്‍കി ആദരിച്ചത്. ഇതോടൊപ്പം സൊസൈറ്റി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ആല്‍ബിന്‍ പുല്‍ത്തകിടിയേലിനെയും പഞ്ചായത്ത് അധികൃതര്‍ ആദരിച്ചു
.
ലോക് ഡൗണില്‍ സമാനതകളില്ലാത്ത സഹായമാണ് പാറത്തോട് പഞ്ചായത്തിന് മലനാട് ഡെവലപ്‌മെന്റ് സൊസൈറ്റിയും ഫാ. തോമസ് മറ്റമുണ്ടയിലും നല്‍കിയതെന്ന് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം പറഞ്ഞു. യോഗത്തില്‍ വൈസ് പ്രസിഡന്റ് സിന്ധു മോഹന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഡയസ് കോക്കാട്ട്, വിജയമ്മ വിജയലാല്‍, ഷേര്‍ളി വര്‍ഗീസ്, മറ്റ് പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

error: Content is protected !!