പൾസ് ഓക്സിമീറ്ററുകൾ നൽകി
എലിക്കുളം: പനമറ്റം ദേശീയ വായനശാലയ്ക്കും വെളിയന്നൂർ ദേശാഭിമാനി വായനശാലയ്ക്കും പൾസ് ഓക്സിമീറ്ററുകൾ നൽകി. പനമറ്റം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 1985 എസ്എസ്എൽസി ബാച്ചാണ് ഇരു വായനശാലകൾക്കുമായി 10 ഓക്സി മീറ്ററുകൾ നൽകിയത്. ദേശാഭിമാനി വായനശാലയിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി ഉദ്ഘാടനം ചെയ്തു. ദേശാഭിമാനി വായനശാല പ്രസിഡന്റ് കെ.എൻ. രാധാകൃഷ്ണപിള്ള, ടി.എൻ. രവീന്ദ്രൻ, എസ്. രാജീവ്, പി.എസ്. രാജീവ്, പൂർവ വിദ്യാർഥികളായ ബി. പ്രമോദ്, ടോമി കടപ്ലാക്കൽ, അജയൻ എന്നിവർ പങ്കെടുത്തു.
വാഴൂർ: ജില്ലാ പഞ്ചായത്തിൽ നിന്നു വാഴൂർ പഞ്ചായത്തിന് പൾസ് ഓക്സിമീറ്ററുകൾ നൽകി. വാഴൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എൻ. ഗിരീഷ് കുമാർ പഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജിക്ക് പൾസ് ഓക്സിമീറ്ററുകൾ കൈമാറി. ശ്രീകാന്ത് വി. തങ്കച്ചൻ, എസ്. അജിത്കുമാർ എന്നിവർ പങ്കെടുത്തു.
പൊൻകുന്നം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കെഎസ്ടിഎ കാഞ്ഞിരപ്പള്ളി സബ്ജില്ല കമ്മിറ്റി എരുമേലി പഞ്ചായത്തിലേക്ക് പൾസ് ഓക്സിമീറ്ററുകൾ നൽകി. പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി ഏറ്റുവാങ്ങി. സബ്ജില്ല സെക്രട്ടറി ടിനോ വർഗീസ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.എ. ജാസ്മിൻ, വൈസ്പ്രസിഡന്റ് ഷൈല ബീഗം എന്നിവർ പങ്കെടുത്തു.
പള്ളിക്കത്തോട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് പള്ളിക്കത്തോട് പഞ്ചായത്തിന് ഓക്സിമീറ്ററുകൾ നൽകി. പള്ളിക്കത്തോട് പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എൻ. ഗിരീഷ് കുമാർ പഞ്ചായത്ത് പ്രസിഡന്റ് ആശാ ചന്ദ്രന് ഓക്സിമീറ്ററുകൾ കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു ഈട്ടിക്കൽ, സനു ശങ്കർ എന്നിവർ പങ്കെടുത്തു.
എലിക്കുളം: പനമറ്റം ദേശീയ വായനശാലയ്ക്കും വെളിയന്നൂർ ദേശാഭിമാനി വായനശാലയ്ക്കും പൾസ് ഓക്സിമീറ്ററുകൾ നൽകി. പനമറ്റം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 1985 എസ്എസ്എൽസി ബാച്ചിൽ പഠിച്ചവരാണ് 10 ഓക്സി മീറ്റർ വാങ്ങി നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി ഉദ്ഘാടനം ചെയ്തു. കെ.എൻ. രാധാകൃഷ്ണപിള്ള, ടി.എൻ. രവീന്ദ്രൻ, എസ്. രാജീവ്, പി.എസ്. രാജീവ് തുടങ്ങിയവർ പങ്കെടുത്തു.
എരുമേലി: എംഇഎസ് യൂത്ത് വിംഗ് കാഞ്ഞിരപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൾസ് ഓക്സി മീറ്ററും പോർട്ടബിൾ ഓക്സിജൻ സിലിണ്ടറും വിതരണം ചെയ്തു. താലൂക്ക് തല ഉദ്ഘാടനം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ.സി. രാജ്മോഹൻ നിർവഹിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിട്ട് നിൽക്കുന്ന വാഹനങ്ങൾക്ക് പോർട്ടബിൾ ഓക്സിജൻ സിലിണ്ടറുകൾ നൽകുന്നതാണെന്ന് യൂത്ത് വിംഗ് ഭാരവാഹികൾ അറിയിച്ചു. താലൂക്ക് പ്രസിഡന്റ് അസ്ഹർ കറുകാഞ്ചേരി, റിസ്വാൻ മാളിക വീട്, അമീൻ എഴുത്തുപള്ളിൽ, ഷുഹൈബ് മേപ്രത്ത്, അർഷദ് നജീബ് തുടങ്ങിയവർ നേതൃത്വം നൽകി. അറിയിച്ചു.
പൊൻകുന്നം: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കേരള എൻജിഒ യൂണിയൻ കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് ഓക്സിജൻ ഫ്ലോ മീറ്റർ നൽകി. ആശുപത്രി സൂപ്രണ്ട് ഡോ. എം ശാന്തിക്ക് യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗം എസ്. അനൂപ് ഓക്സിജൻ ഫ്ലോ മീറ്റർ കൈമാറി.യൂണിയൻ ജില്ലാ കമ്മിറ്റിയംഗം മനേഷ് ജോൺ, ഏരിയ വൈസ് പ്രസിഡന്റ കെ.സി. പ്രകാശ് കുമാർ, വിനോദ് എന്നിവർ പങ്കെടുത്തു.