കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി പാറത്തോട് സർവീസ് സഹകരണ ബാങ്കിന്റെ സംഭാവന
പാറത്തോട്: കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി പാറത്തോട് സർവീസ് സഹകരണ ബാങ്കിന്റെയും ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും വിഹിതമായി 3,46,000 രൂപ നൽകുവാനും പാറത്തോട് പഞ്ചായത്തിന്റെ ഡൊമിസിലിയറി സെന്ററിലേക്ക് ഓക്സിജൻ കോൺസൻട്രേറ്റർ നൽകുന്നതിനും തീരുമാനിച്ചതായി പ്രസിഡന്റ് കെ.ജെ. തോമസ് കട്ടയ്ക്കൽ അറിയിച്ചു. കോവിഡ് ധനസഹായത്തിന്റെ ഭാഗമായി ബാങ്കിലെ അംഗങ്ങൾക്ക് സ്വർണ പണയത്തിന്മേൽ 10000 രൂപ പലിശരഹിതമായി മൂന്നു മാസ കാലാവധിക്ക് വായ്പ കൊടുക്കുന്നതിനും ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ തിരിച്ചടയ്ക്കുന്ന കുടിശിക വായ്പകളുടെ പിഴപലിശ ഒഴിവാക്കി നൽകുന്നതിനും ഭരണസമിതി തീരുമാനിച്ചു.
കാഞ്ഞിരപ്പള്ളി: താലൂക്കിലെ വിവിധ സഹകരണ സ്ഥാപനങ്ങളിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോവിഡ് വാക്സിൻ ചലഞ്ചായുള്ള സംഭാവന കണ്ണിമല സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എസ്. സുരേന്ദ്രൻ പൂഞ്ഞാർ എംഎൽഎയും കൂവപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ സെബാസ്റ്റ്യൻ കുളത്തുങ്കലിന് കൈമാറി. കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ് രജിസ്ട്രാർ ഷമീർ വി. മുഹമ്മദ്, ജില്ലാ പഞ്ചായത്ത് മെംബർ ടി.എൻ. ഗിരീഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.