ആറ്റിൽ ചാടി രക്ഷാപ്രവർത്തനം നടത്തുവാൻ ശ്രമിച്ച ആസ്സാം സ്വദേശിയെ യൂത്ത് ഫ്രണ്ട് (എം) ആദരിച്ചു .
മണിമല: കഴിഞ്ഞ ദിവസം മണിമല ആറ്റിൽ ചാടിയ സ്പെഷ്യൽ വില്ലേജ് ആഫീസറെ രക്ഷിക്കുന്നതിനു വേണ്ടി സ്വന്തം ജീവൻ പോലും പണയപ്പെടുത്തി രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ ആസ്സാം സ്വദേശി യാനുസ് ലുഗിനെ യൂത്ത് ഫ്രണ്ട് (എം) ചിറക്കടവ് മണ്ഡലം കമ്മറ്റി ആദരിച്ചു.
യാതൊരു മുൻപരിചയവുമില്ലാത്ത ഒരാളെ രക്ഷപെടുത്തുന്നതിനു വേണ്ടി മുന്നിട്ടിറങ്ങിയ യാനുസിന്റെ പ്രവൃത്തി മാതൃകാപരമാണ്. ഭാഷയും ദേശവും അല്ല മനുഷ്യത്വമാണ് വലുതെന്ന് യാനുസ് തന്റെ പ്രവൃത്തിയിലൂടെ തെളിയിച്ചു.
യൂത്ത് ഫ്രണ്ട് (എം) ചിറക്കടവ് മണ്ഡലം പ്രസിഡന്റ് രാഹുൽ ബി.പിള്ള പൊന്നാട അണിയിച്ച് ആദരിച്ചു. അരിയും പല വ്യഞ്ജനവും അടങ്ങിയ കിറ്റും സമ്മാനിച്ചു.
വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഷാജി പാമ്പൂരി, ചിറക്കടവ് പഞ്ചായത്ത് വികസന കാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സുമേഷ് ആൻഡ്രൂസ്, ഷാജി നല്ലേപ്പറമ്പിൽ , ഫിനൊ പുതുപ്പറമ്പിൽ , റിച്ചു സുരേഷ്, ജിബിൻ ബാബു, അമൽ മോൻ സി എന്നിവർ പ്രസംഗിച്ചു.