ആശങ്ക വേണ്ടപക്ഷികൾ ചത്തത് അണുബാധയെ തുടർന്ന്
എരുമേലി: വീട്ടുമുറ്റത്ത് പിടഞ്ഞുവീണ് പക്ഷികൾ ചത്ത സംഭവത്തിൽ ആശങ്ക വേണ്ടെന്ന് എരുമേലി മൃഗാശുപത്രി സീനിയർ വെറ്ററിനറി സർജൻ ഡോ. ടി. അനിൽകുമാർ. വിരശല്യവും അണുബാധയുമാണ് പക്ഷികൾ ചാകാൻ കാരണം.
ഏരിയിൽ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബിൽ നടത്തിയ പരിശോധനയിൽ പക്ഷിപ്പനിയോ മറ്റ് പകർച്ച രോഗങ്ങളോ കണ്ടെത്തിയിട്ടില്ല.
എരുത്വാപ്പുഴ കീരിത്തോട് വലികുളത്തിൽ ജെയിംസ് മാത്യുവിന്റെ പറമ്പിലാണ് ദിവസങ്ങൾക്ക് മുമ്പ് കിളികൾ പിടഞ്ഞുവീണ് ചത്തത്. കാരണമറിയാതെ ആശങ്കയിലായ ജെയിംസ് ജനപ്രതിനിധികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു. രണ്ട് കാക്കകളാണ് ആദ്യം പറമ്പിൽ പിടഞ്ഞുവീണ് ചത്തത്. തൊട്ടടുത്ത ദിവസം വീടിന്റെ മുറ്റത്ത് ഇതുപോലെതന്നെ രണ്ട് കിളികളും ചത്തു.