KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മൂന്ന് ദിവസം സമൂഹ അടുക്കള ഏറ്റെടുത്ത് യൂത്ത് ഫ്രണ്ട്

 

കാഞ്ഞിരപ്പള്ളി: ഗ്രാമപ്പഞ്ചായത്തിലെ സമൂഹ അടുക്കളയിലേക്ക്‌ മൂന്ന് ദിവസത്തേക്കുള്ള പച്ചക്കറി, പലവ്യഞ്ജനങ്ങൾ കാഞ്ഞിരപ്പള്ളി കേരള കോൺഗ്രസ് എം. മണ്ഡലം കമ്മിറ്റി നൽകി. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് എം.എൽ.എ. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പന് ഭക്ഷ്യവസ്തുക്കൾ കൈമാറി. അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറി, തേങ്ങ, എണ്ണ തുടങ്ങിയ സാധനങ്ങളാണ് വിതരണം ചെയ്തത്. മണ്ഡലം പ്രസിഡന്റ് ഷാജി പുതിയപറമ്പിൽ അധ്യക്ഷത വഹിച്ചു. 

വർക്കിങ് പ്രസിഡന്റ് റിജോ വാളാന്തറ, ജെസി ഷാജൻ, ജോളി മടുക്കക്കുഴി, ടി.ജെ.മോഹനൻ, റോസമ്മ തോമസ്, ബിജു ചക്കാല തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!