ആക്രി പെറുക്കി വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വാങ്ങി യുവാക്കൾ മാതൃകയായി

കാഞ്ഞിരപ്പള്ളി :ആക്രി പെറുക്കി വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വാങ്ങി നൽകി ഒരു കൂട്ടം യുവാക്കൾ .ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിയംഗം എം.എ.റിബിൻ ഷാ , അമീർ ഷുക്കൂർ, ധീരജ് ഹരി, ഹക്കീം കെ.എ,വി.എസ്. നൗഫൽ, മുഹമ്മദ് അഷർ, അഫ്സൽ ഷാജി, ഉനൈസ് സലിം എന്നിവരുടെ നേതൃത്വത്തിൽ എട്ടാം വാർഡിലെ ഡിവൈഎഫ്ഐ , ടൗൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് പ്രവർത്തകരാണ് വാർഡിലെ വീടുകളിൽ നിന്ന് ഒറ്റദിവസം കൊണ്ട് ശേഖരിച്ച പാഴ് വസ്തുക്കൾ വിറ്റ് കിട്ടിയ മുപ്പത്തിയേഴായിരത്തോളം രൂപയിൽ നിന്ന് വിദ്യാർഥികൾക്ക് പഠനമികവിന് സ്നേഹസമ്മാനമായി പഠനോപകരണങ്ങൾ വാങ്ങി നൽകിയത്.

ലോക്ഡൗൺ മൂലം ബുദ്ധിമുട്ടിലായ വാർഡിലെ നാനൂറോളം കുടുംബങ്ങളിലെ വിദ്യാർഥികൾക്കാണ് എട്ടാം വാർഡിൽ പ്രവർത്തിക്കുന്ന ഡിവൈഎഫ്ഐ ടൗൺ, ടൗൺ വെസ്റ്റ്, കൊടുവന്താനം യൂണിറ്റുകളുടെയും ടൗൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തത്. അലങ്കരിച്ച പഠനവണ്ടിയിൽ വീട്ടുമുറ്റങ്ങളിലെത്തിയാണ് പഠനോപകരണങ്ങൾ സമ്മാനിച്ചത്. പഠന വണ്ടിയുടെ ഫ്ളാഗ് ഓഫ് കർമ്മം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ. തങ്കപ്പൻ നിർവഹിച്ചു.

എട്ടാം വാർഡംഗം സുമി ഇസ്മായിൽ അദ്ധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റോസമ്മ പുളിക്കൻ,ക്ഷേമ കാര്യസ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ശ്യാമള ഗംഗാധരൻ, പഞ്ചായത്തംഗം അനീറ്റ് പി ജോസ്, എം എ റിബിൻ ഷാ, പി പി അഹമ്മദ് ഖാൻ , കെ എം അഷറഫ്,ഡി വൈ എഫ്‌ ഐ മേഖല സെക്രട്ടറി ബി.ആർ.ബിപിൻ, വാർഡ് വികസന സമിതി കൺവീനർ എം എ.ശശീന്ദ്രൻ , ഇക്ബാൽ ഇല്ല ത്തുപറമ്പിൽ എന്നിവർ പങ്കാളികളായി.

error: Content is protected !!