ഇന്ധനവില കുത്തനെ വർദ്ധിപ്പിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോൺഗ്രസ് പ്രതിഷേധ സമരം നടത്തി
കാഞ്ഞിരപ്പള്ളി: കോവിഡ് മഹാമാരിയുടെ കാലത്തും ഇന്ധന വില കുത്തനെ വർദ്ധിപ്പിച്ച് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ടോമി കല്ലാനി അഭിപ്രായപ്പെട്ടു. പെട്രോൾ – ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച് കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെട്രോൾ പമ്പിന് മുമ്പിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പെട്രോളിന് അടിസ്ഥാന വില 36 രൂപയായിരിക്കേ 55 രൂപയും ഡീസലിന് 38.49 രൂപയായിരിക്കേ 45 രൂപയും നികുതിയായി ഈടാക്കുന്നത് പകൽ കൊള്ളയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എ.ഷെമീറിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് വൈസ് പ്രസിഡണ്ടൻ്റുമാരായ ഒ.എം.ഷാജി, അഡ്വ.പി. ജീരാജ്, ജി.സുനിൽകുമാർ, ജനറൽ സെക്രട്ടറിമാരായ അബ്ദുൽ ഫത്താഹ്, റസിലി തേനമാക്കൽ, സിബു ദേവസ്യ, മണ്ഡലം ഭാരവാഹികളായ ഫൈസൽ.എം. കാസിം, ഫസിലി കോട്ടവാതുക്കൽ, ഐ.എൻ.ടി.യു.സി കൺവീനർ റോബിൻ ആക്കാട്ട്, എം.കെ.മോഹനൻ എന്നിവർ പ്രസംഗിച്ചു.