വനിതകൾക്കായി ‘സഞ്ജീവനി’ പദ്ധതി പദ്ധതി നടപ്പിലാക്കി വാഴൂർ ബ്ലോക്ക് പഞ്ചായത്ത്
വാഴൂർ : സ്ത്രീകളിൽ വർധിച്ച് വരുന്ന കിഡ്നി- ജീവിത ശൈലി രോഗങ്ങൾ കണ്ടെത്തുന്നതിനും തുടർ സൗകര്യം ഒരുക്കുന്നതിനുമായി പദ്ധതി നടപ്പിലാക്കി വാഴൂർ ബ്ലോക്ക് പഞ്ചായത്ത് സഞ്ജീവനി എന്ന പേരിൽ ബ്ലോക്കിന് കീഴിലെ ആറ് പഞ്ചായത്തുകളിലും രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കും.
45 വയസ് കഴിഞ്ഞ സ്ത്രീകൾക്കായാണ് ക്യാമ്പ്.കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ 15 പേരെ മാത്രമാണ് ഇപ്പോൾ ഒരു ദിവസം ഒരു ക്യാമ്പിൽ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.രോഗ വ്യാപനം കുറയുന്ന മുറയ്ക്ക് കൂടുതൽ പേർക്ക് ക്യാമ്പിൻ്റെ ഗുണം ലഭിക്കും. വാർഷിക പദ്ധതിയിൽ രണ്ട് ലക്ഷം രൂപയാണ് പദ്ധതിക്കായി മാറ്റി വെച്ചിരിക്കുന്നത്.ഈ പദ്ധതി വർഷം മുഴുവൻ നീണ്ട് നിൽക്കുന്ന രോഗനിർണ്ണയ ക്യാമ്പാണ് സഞ്ജീവനി.ഇടയിരിക്കപ്പുഴ,കറുകച്ചാല്‍ മെഡിക്കല്‍ ഓഫീസറുമാരുടെ മേല്‍ നോട്ടത്തിലാണ് പദ്ധതി കാലയളവിലാണ് ക്യാമ്പുകള്‍ നടത്തുന്നത്. ഇടയിരിക്കപ്പുഴ ഹെൽത്ത് സെൻ്ററിൽ എല്ലാ ദിവസവും പരിശോധനയ്ക്ക് സൗകര്യം ഉണ്ട്.കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് ക്യാൻസർ രോഗ നിർണ്ണയത്തിനായി പ്രത്യേക ക്യാമ്പ് വാഴൂർ ബ്ലോക്ക് സംഘടിപ്പിച്ചിരുന്നു.
സഞ്ജീവനി പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം വാഴൂര്‍ ഫാമിലി ഹെല്‍ത്ത് സെന്‍ററിൽ നടന്നു.ബ്ലോക്ക് പ്രസിഡൻ്റ് മുകേഷ് കെ മണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് രഞ്ജിനി ബേബി അദ്ധ്യക്ഷയായി.സ്റ്റാൻഡിങ് കമ്മറ്റി ചെയര്‍മാന്‍ പി എം ജോണ്‍,ഗീത എസ് പിള്ള,മെഡിക്കല്‍ ഓഫീസര്‍ ഡോ.എം എസ് സ്മിത എന്നിവർ പങ്കെടുത്തു.