KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചിറക്കടവ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 12 ലക്ഷം രൂപ നൽകി

പൊൻകുന്നം: ചിറക്കടവ് സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും പത്തു ലക്ഷം രൂപയും ജീവനക്കാര്‍ ചേര്‍ന്ന് ഒരു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ഒപ്പം ചിറക്കടവ് പഞ്ചായത്തിലെ ഇരുപത്
വാര്‍ഡുകളിലേക്കുമായി മുപ്പതിനായിരത്തോളം രൂപ വില വരുന്ന തെര്‍മോമീറ്ററുകളും നല്‍കി.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ടി.എന്‍ ഗിരീഷ് കുമാര്‍ തെർമ്മോമീറ്ററുകൾ പഞ്ചായത്ത് പ്രസിഡിന്റ് അഡ്വ.സി.ആര്‍ ശ്രീകുമാറിന് കൈമാറി.
പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ അഡ്വ. സുമേഷ് ആന്‍ഡ്രൂസ്, ആന്റണി മാര്‍ട്ടിന്‍, പഞ്ചായത്ത് അംഗങ്ങളായ ഐ.എസ്.രാമചന്ദ്രൻ ,ശ്രീലത സന്തോഷ്, ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ ജിബു ജേക്കബ് ജോര്‍ജ്, സെക്രട്ടറി മേഴ്‌സി ജോണ്‍, അസി.സെക്രട്ടറി, ഗീത.പി.നായര്‍, സ്റ്റാഫ് സെക്രട്ടറി ഏബ്രഹാം തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!