വീട്ടുമുറ്റത്ത് അനങ്ങാതെ കാട്ടുപോത്ത്.. ഭീതിയോടെ വീടിനുള്ളിൽ ഒരു കുടുബം..

കണമല : വീട്ടുമുറ്റത്ത് എത്തിയ കാട്ടുപോത്ത് ഏറെനേരം അനങ്ങാതെ വീടിനുള്ളിലേക്ക് നോക്കി നിൽപ്പുറപ്പിച്ചതോടെ ഇത് എന്തിനുളള പുറപ്പാടാണെന്നറിയാതെ ഒരു കുടുബം ഭീതിയോടെ വീട്ടിനുള്ളിൽ കഴിഞ്ഞു . കഴിഞ്ഞ ദിവസം രാത്രിയിൽ കണമല കാളകെട്ടിയിൽ സന്തോഷിന്റെ വീട്ടുമുറ്റത്ത് എത്തിയ കാട്ടുപോത്ത് കാർ ഷെഡിൽ നിന്നും മാറാതെ ഏറെ സമയമാണ് നിന്നത്.

ഏറെനേരം കഴിഞ്ഞിട്ടും പോകാതെ നിന്നതോടെ, വീട്ടുകാർ ധൈര്യം സംഭരിച്ച് വീടിനുള്ളിൽ നിന്നും പലതരത്തിലുള്ള ബഹളം കൂടിയതോടെ ഒടുവിൽ കാട്ടുപോത്ത് സ്ഥലംവിട്ടു.

വനത്തിൽ നിന്നും പതിവായി ഇറങ്ങിവരുന്ന ആനകൾക്കും കാട്ടുപന്നികൾക്കും പിന്നാലെ കാട്ടുപോത്തും പതിവായി എത്തുന്നത് മൂലം പമ്പാവാലിയിൽ ഭീതി ഒഴിയുന്നില്ല.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാത്രിയിൽ കാട്ടുപോത്തുകൾ റോഡിലും വീടുകളിലും എത്തുകയാണ്. ആക്രമണകാരിയായ പോത്തുകളെ ഭയന്ന് രാത്രിയിൽ പുറത്തിറങ്ങാൻ നാട്ടുകാർക്ക് കഴിയുന്നില്ല. ആനകൾ തുടർച്ചയായി നാട്ടിലിറങ്ങുന്ന ഈ പ്രദേശത്ത് കാട്ടുപന്നികളും ധാരാളമായി കൃഷി നശിപ്പിക്കുന്നുണ്ട്. സോളാർ വേലികളിൽ വൈദ്യുതി പ്രവാഹം ഇല്ലാത്തതാണ് മൃഗങ്ങൾ കാടിറങ്ങുന്നതിന് സഹായകമാകുന്നത്.

error: Content is protected !!