KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഇന്നും നാളെയും കർശന ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ : പൂർണ അടച്ചിടൽ, അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്റ്റ്

ശനി, ഞായർ ദിവസങ്ങളിൽ കടുത്ത ലോക്ഡൗൺ നിയന്ത്രണങ്ങൾ. ഹോട്ടലുകളിൽനിന്ന് നേരിട്ട് പാഴ്‌സൽ വാങ്ങാൻ അനുവാദമില്ല, പകരം ഹോം ഡെലിവറി മാത്രം. കെ.എസ്.ആർ.ടി.സി. ദീർഘദൂര സർവീസ് ഉണ്ടാകില്ല. അവശ്യ സർവീസുകൾ മാത്രമാകും അനുവദിക്കുക.

ഭക്ഷ്യോത്പന്നങ്ങൾ, പഴം, പച്ചക്കറി, പാൽ, മത്സ്യവും മാംസവും, പലവ്യഞ്ജനം, ബേക്കറി, കള്ള് തുടങ്ങിയവ രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ തുറക്കും. നിർമാണമേഖലയിൽ മാനദണ്ഡങ്ങൾ പാലിച്ച് പോലീസിനെ അറിയിച്ചശേഷം പണികൾ നടത്താം.

12.06.2021, 13.06.2021 എന്നീ തീയതികളില്‍ കര്‍ശന ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ ഉണ്ടായിരിക്കുന്നതാണ്. ഈ ദിവസങ്ങളില്‍ ചുവടെ ചേര്‍ക്കുന്നവയ്ക്ക് മാത്രമായിരിക്കും അനുമതി ഉണ്ടാവുക.
🔹️അവശ്യ സര്‍വ്വീസുകളായ കേന്ദ്ര/ സംസ്ഥാന സര്‍ക്കാരുകളുടെയും, സ്വയംഭരണ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയുടെയും ഓഫീസുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാവുന്നതും, കൊവിഡ് -19 നിര്‍വ്യാപന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കും, വ്യക്തികള്‍ക്കും ഡ്യൂട്ടി സംബന്ധമായ ആവശ്യത്തിലേക്കായി യാത്ര ചെയ്യാം.
🔹️24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ട അവശ്യ സര്‍വ്വീസുകളായ വ്യവസായ സ്ഥാപനങ്ങള്‍/ കമ്പനികള്‍ മുതലായവയ്ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കും. ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ അടിസ്ഥാനത്തില്‍ യാത്രാനുമതി ഉണ്ട്.
🔹️ടെലികോം, ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ വാഹനങ്ങള്‍ക്കും, ജീവനക്കാര്‍ക്കും പ്രസ്തുത സ്ഥാപനങ്ങളില്‍ നിന്നുമുള്ള അംഗീകൃത തിരിച്ചറിയല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ യാത്രാനുമതി ഉണ്ട്.
🔹️രോഗികള്‍, അടിയന്തര ചികില്‍സ ആവശ്യമായ വ്യക്തികള്‍, കൊവിഡ് വാക്സിന്‍ സ്വീകരിക്കുന്നതിനായി യാത്ര ചെയ്യുന്ന വ്യക്തികള്‍ എന്നിവര്‍ക്ക് അംഗീകൃത തിരിച്ചറിയല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ യാത്രാനുമതി ഉണ്ടായിരിക്കും.
🔹️ഭക്ഷ്യ വസ്തുക്കള്‍, പലചരക്ക്, പഴം – പച്ചക്കറി, പാലും പാലുല്‍പ്പന്നങ്ങളും, കള്ള്, മാംസം, മല്‍സ്യം എന്നിവ വില്‍പ്പന നടത്തുന്ന കടകള്‍ക്ക് രാവിലെ 07.00 മണി മുതല്‍ രാത്രി 07.00 മണി വരെ തുറന്ന് പ്രവര്‍ത്തിക്കാം. പൊതുജനങ്ങള്‍ വീടുകളില്‍ നിന്ന് പൊതു ഇടങ്ങളിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കുന്നതിനായി കടകളില്‍ നിന്നും പരമാവധി ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കേണ്ടതാണ്.
🔹️റെസ്റ്റോറന്റുകള്‍, ബേക്കറികള്‍ എന്നിവയ്ക്ക് ഹോം ഡെലിവറി/ പാഴ്സല്‍ സര്‍വ്വീസിന് മാത്രമായി രാവിലെ 07.00 മണി മുതല്‍ രാത്രി 07.00 മണി വരെ തുറന്ന് പ്രവര്‍ത്തിക്കാം.
🔹️ദീര്‍ഘദൂര ബസ് സര്‍വ്വീസുകള്‍ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കും. യാത്രാ രേഖ/ ടിക്കറ്റ് എന്നിവയുടെ അടിസ്ഥാനത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് പൊതുജനങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിനും, ചരക്ക് വാഹനങ്ങള്‍ക്കും, സ്വകാര്യ/ ടാക്സി വാഹനങ്ങള്‍ക്ക് യാത്രക്കാരെ ബസ് ടെര്‍മിനലുകള്‍/ സ്റ്റോപ്പുകള്‍/ സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളിലേക്ക് എത്തിക്കുന്നതിനും യാത്രാനുമതി ഉണ്ടായിരിക്കും.
🔹️കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ വിവാഹം, ഗൃഹപ്രവേശം എന്നിവയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് കൊണ്ട് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതിന് അനുമതി ഉണ്ടായിരിക്കും

error: Content is protected !!