കാഞ്ഞിരപ്പള്ളി- മണിമല-കുളത്തൂർമുഴി റോഡ് കിഫ്ബി പദ്ധതിയിൽ 78.36 കോടിയുടെ അനുമതിക്ക് നടപടിയായി – ഗവ. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്

കാഞ്ഞിരപ്പള്ളി മണിമല കുളത്തൂർമുഴി റോഡ് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നതിന് 78.36 കോടിയുടെ അന്തിമാനുമതിക്ക് നടപടിയായാതായി ഗവ. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അറിയിച്ചു.
പ്രസ്തുത പ്രവര്‍ത്തിയുടെ ഡിസൈനും എസ്റ്റിമേറ്റും കിഫ്ബി ബോർഡ് അംഗീകാരത്തിന് സമര്‍പ്പിച്ചു. ധനാനുമതിയുടെ ഭാഗമായി കിഫ്ബി പദ്ധതികളുടെ നോഡൽ ഏജന്‍സിയായ കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ സ്ഥലപരിശോധന നടത്തി.

ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്, ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ആര്‍.ശ്രീകുമാരന്‍ നായര്‍, വെള്ളാവൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജിത്ത് ടി.എസ്., കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തംഗം റിജോ വാളാന്തറ, ചിറക്കടവ് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സുമേഷ് ആന്‍ഡ്രൂസ്, ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പാമ്പൂരി, റോഡ് ഫണ്ട് ബോര്‍ഡ് ഉദ്യോഗസ്ഥരായ റോയി പിഎസ്., മധുസൂദനന്‍, സുരേഷ് ബാബു എന്നിവര്‍ പരിശോധനാവേളയില്‍ എത്തിയിരുന്നു.

error: Content is protected !!