മൊബൈൽ കവറേജില്ല : പ്രശ്നം പരിഹരിക്കുവാൻ എംഎൽഎ നേരിട്ടിടപെടുന്നു ; ഇൻറർനെറ്റ് സേവനദാതാക്കളുടെ യോഗം വിളിക്കുവാൻ തീരുമാനം

പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ ഇൻറർനെറ്റ് ലഭ്യത കുറവ് മൂലം വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് നേരിടുന്നതായുള്ള പരാതി ശ്രദ്ധയിൽപ്പെട്ടതോടെ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ പ്രശ്‌നപരിഹാരത്തിനായി നേരിട്ടിടപെടുന്നു.

ഈ പ്രശ്നം അടിയന്തരമായി പരിഹരിക്കുന്നതിന് ലക്ഷ്യം വച്ച് മൊബൈൽ ഇൻറർനെറ്റ് സേവനദാതാക്കളായ കമ്പനി പ്രതിനിധികളുടെ യോഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ യുടെ നേതൃത്വത്തിൽ 15.06.2021 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് ഈരാറ്റുപേട്ടയിൽ കൂടുന്നതിന് നിശ്ചയിച്ചിരിക്കുന്നു. നിയോജക മണ്ഡലത്തിൽ ഇൻറർനെറ്റ് കവറേജ് പ്രശ്നം നേരിടുന്ന പ്രദേശങ്ങൾ സംബന്ധിച്ച് വിവരങ്ങൾ ശ്രദ്ധയിൽ പെടുത്തേണ്ടതാണെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ അറിയിച്ചു.

error: Content is protected !!