വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങൾ തുറന്നു പ്രവർത്തിക്കുവാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഇ​ന്നുകോ​​ട്ട​​യം ജി​ല്ല​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങൾ അടച്ചിടും

വ്യാ​​പാ​​രി വ്യ​​വ​​സാ​​യി ഏ​​കോ​​പ​​ന സ​​മി​​തി ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ നി​​ർ​​ദേ​​ശം അ​​നു​​സ​​രി​​ച്ച് ഇ​​ന്നു ജി​​ല്ല​​യി​​ലെ എ​​ല്ലാ വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ളും അ​​ട​​ച്ചി​​ടും. രാ​​വി​​ലെ 11 മു​​ത​​ൽ യൂ​​ണി​​റ്റ് ഭാ​​ര​​വാ​​ഹി​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ അ​​താ​​തു യൂ​​ണി​​റ്റു​​ക​​ളു​​ടെ പ​​രി​​ധി​​യി​​ലു​​ള്ള സ​​ർ​​ക്കാ​​ർ ഓ​​ഫീ​​സു​​ക​​ൾ, പ​​ഞ്ചാ​​യ​​ത്ത്, മു​​നി​​സി​​പ്പ​​ൽ ഓ​​ഫീസു​​ക​​ൾ​​ക്ക് മു​​ന്പി​​ൽ ധ​​ർ​​ണ ന​​ട​​ത്തും. കോ​​ട്ട​​യം ക​​ള​​ക്‌​ട​റേ​റ്റി​​നു മു​​ന്പി​​ൽ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി എ.​​കെ.​​എ​​ൻ. പ​​ണി​​ക്ക​​രു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ന​​ട​​ത്തു​​ന്ന ധ​​ർ​​ണ സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് എം.​​കെ. തോ​​മ​​സു​​കു​​ട്ടി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

വി.​​സി. അ​​ബ്ദു​​ൾ ല​​ത്തീഫ്, വി.​​എ. മു​​ജീ​​ബ് റഹ്‌മാ​​ൻ, മാ​​ത്യു ചാ​​ക്കോ വെ​​ട്ടി​​യാ​​ങ്ക​​ൽ, വി.​​സി. ജോ​​സ​​ഫ്, കെ.​​ജെ. മാ​​ത്യു, ടി.​​കെ. രാ​​ജേ​​ന്ദ്ര​​ൻ, കെ.​​എ. വ​​ർ​​ഗീ​​സ്, ഫി​​ലി​​പ്പ് മാ​​ത്യു ത​​ര​​ക​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും.

കോ​​വി​​ഡ് മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പാ​​ലി​​ച്ച് ജി​​ല്ല​​യി​​ലെ എ​​ല്ലാ വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ളും സ​​മ​​യ ബ​​ന്ധി​​ത​​മാ​​യി തു​​റ​​ന്നു പ്ര​​വ​​ർ​​ത്തി​​ക്കു​​വാ​​ൻ അ​​നു​​വ​​ദി​​ക്കു​​ക. പോ​​ലീ​​സി​​ന്‍റെയും സെ​​ക്‌ട്രൽ മ​​ജി​​സ്ടേ​​റ്റു​​മാ​​രു​​ടേ​​യും അ​​ന്യാ​​യ​​മാ​​യ പീ​​ഡ​​നം അ​​വ​​സാ​​നി​​പ്പി​​ക്കു​​ക, ലോ​​ക്ഡൗ​​ണ്‍ കാ​​ല​​ത്തെ ക​​ട വാ​​ട​​ക ഒ​​ഴി​​വാ​​ക്കു​​വാ​​ൻ സ​​ർ​​ക്കാ​​ർ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​ക തു​​ട​​ങ്ങി​​യ വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ളു​​ന്ന​​യി​​ച്ചാ​​ണ് സ​​മ​​രം.

error: Content is protected !!