ഹരിത കര്‍മ സേന ഉദ്ഘാടനം ചെയ്തു


കാഞ്ഞിരപ്പള്ളി: ചിറക്കടവ് പഞ്ചായത്ത് ഏഴാം വാര്‍ഡിലെ ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ചു. ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍. ശ്രീകുമാര്‍, സുമേഷ് ആന്‍ഡ്രൂസ്, ആന്റണി മാര്‍ട്ടിന്‍, ആശുപത്രി സൂപ്രണ്ട് ഡോ. ശാന്തി, ആര്‍എംഒ രേഖ ശാലിനി, സതി സുരേന്ദ്രന്‍, അന്പിളി ശിവദാസ്, ബാലചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ഹരിത കര്‍മ സേനാംഗങ്ങളായ അനിത ബിജു, സുജ എന്നിവര്‍ ചേര്‍ന്ന് ചീഫ് വിപ്പിന്റെ കൈയില്‍ നിന്നു പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഏറ്റെടുത്തുകൊണ്ട് പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു.

error: Content is protected !!