കോവിഡ് ദുരിതകാലത്ത് നാടിന്റെ കാവലാളായി നിന്ന് പരിമിതികളെ സാധ്യതകളാക്കിയ നേട്ടങ്ങളുടെ പൊൻതിളക്കത്തിൽ കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നും അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പടിയിറങ്ങുന്നു.
നാട്ടിൽ കോവിഡ് മഹാമാരി ദുരിതം വിതച്ചപ്പോൾ, കോട്ടയം ജില്ലയുടെ മുക്കിലും മൂലയിലും അക്ഷീണം ഓടിനടന്ന്, നാടിനെ വൻദുരന്തത്തിൽ നിന്നും രക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതിനോടൊപ്പം, ജില്ലയുടെ സമഗ്ര വികസനത്തനു വേണ്ടി , പരിമിതികളെ സാധ്യതകളെപോലും പതിന്മടങ്ങു് ഉപകാരപ്രദങ്ങളാക്കിയ കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, കാലാവധി പൂർത്തിയാക്കി പടിയിറങ്ങുകയാണ്. കൂടുതൽ ഉത്തരവാദിത്തമുള്ള മറ്റൊരു ഉയർന്ന പദവിയിലേക്ക് തിരികെയെത്തുമെന്നാണ് ഏവരുടെയും പ്രതീക്ഷ.
വിവാദങ്ങളുടെയും അനിശ്ചിതത്വങ്ങളുടെയും നടുവില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഒന്നേകാൽ വര്‍ഷത്തെ കര്‍ത്തവ്യനിര്‍വഹണത്തിനു ശേഷം നിര്‍ണായകമായ നേട്ടങ്ങള്‍ സമ്മാനിച്ച് പദവിയൊഴിയുന്നു.
വ്യക്തിപരമായ നേതൃപാടവവും ഭരണപരിചയവും കൈമുതലാക്കി ജില്ലാ ഭരണ സംവിധാനത്തെ ഏകോപിച്ച് എല്ലാ മേഖലകളിലും വികസനപദ്ധതികള്‍ നടപ്പാക്കാന്‍ സാധിച്ചു. പ്രതിസന്ധികളും വെല്ലുവിളികളും നിറഞ്ഞ വിവിധ സാഹചര്യങ്ങളെ കര്‍മോത്സുകതയോടെ നേരിട്ടും ഏവരേയും ഒരുമയോടെ കോര്‍ത്തിണക്കിയും മാതൃകാപരമായ ഭരണം കാഴ്ചവയ്ക്കാന്‍ സെബാസ്റ്റ്യന് സാധിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ ഒരു പതിറ്റാണ്ടിന്റെ വികസനപദ്ധതികാണ് കോട്ടയം ജില്ലയില്‍ കാഴ്ചവയ്ക്കാനായത്.
പ്രളയം, കോവിഡ്, ലോക്ക് ഡൗണ്‍, സാമ്പത്തിക മാന്ദ്യം തുടങ്ങിയവയെ തരണം ചെയ്ത് എല്ലാ മേഖലകള്‍ക്കും ആശ്വാസമെത്തിക്കാന്‍ കഴിഞ്ഞു. ഇക്കാലയളവിൽ ജില്ലാ പഞ്ചായത്തത്തിൻറെ വികസന ഫണ്ട്, ജില്ലാ പഞ്ചായത്തത്തിൻറെ നേതൃത്വത്തിലും, നിയന്ത്രണത്തിലും നടപ്പിലാക്കുന്ന മറ്റ് ഇതര പദ്ധതികളിലൂടെയുമായി 100 കോടിയിലധികം രൂപയ്ക്കുള്ള വികസന – ക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ജില്ലയെ മാലിന്യവിമുക്തമാക്കാന്‍ ക്ലീന്‍ കോട്ടയം-ഗ്രീന്‍ കോട്ടയം പദ്ധതിക്കു തുടക്കം കുറിച്ചു. കേന്ദ്രഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ ജലസംരക്ഷണ അവാര്‍ഡിന് ജില്ല അര്‍ഹമായി. കോവിഡില്‍ വിദ്യാഭ്യാസം ഓണ്‍ ലൈനിലായപ്പോള്‍ ദേവികാസാന്ത്വനം എന്ന പേരില്‍ ഒരു കോടി രൂപ ചെലവില്‍ വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പ് നല്‍കുന്ന പദ്ധതി ആവിഷ്‌കരിച്ചു. ഏബിൾ കോട്ടയം – വിജയോത്സവം പദ്ധതിയിലൂടെ ജില്ലയിലെ പൊതു വിദ്യാഭ്യാസത്തെ സംസ്ഥാന തലത്തിൽ മുന്നിലെത്തിച്ചു.
ജില്ലയെ കാന്‍സര്‍ വിമുക്തമാക്കാന്‍ ക്യാന്‍ കോട്ടയം-ഫിറ്റ് കോട്ടയം നടപ്പിലാക്കി. ഇതിനായി 1.70 കോടി രൂപയുടെ വിപുലമായ പദ്ധതിയാണ് വിഭാവനം ചെയ്തത്. 2.30 കോടി ചിലവഴിച്ച് കോട്ടയം ജനറല്‍ ആശുപത്രിയില്‍ സ്തനാര്‍ബുദ നിര്‍ണയ ഡിജിറ്റല്‍ മാമോഗ്രാഫി യൂണിറ്റ് സ്ഥാപിച്ചു. കോട്ടയം ജനറല്‍ ആശുപത്രിയില്‍ 219 കോടി രൂപ ചെലവില്‍ 10 നിലകളില്‍ കെട്ടിട സമുച്ചയം നിര്‍മിക്കാന്‍ ഭരണാനുമതിയും നേടിയെടുത്തു. ഇതില്‍ 106 കോടിയുടെ അനുമതിയായി. പാലാ ജനറൽ ആശുപത്രിയിൽ ക്യൻസർ ചികിത്സയ്ക്ക് റേഡിയേഷൻ നടത്തുന്നതിനുള്ള കോബാൾട്ട് റേഡിയേഷൻ മെഷീൻ സ്ഥാപിക്കുന്നതിന് 1 കോടി 35 ലക്ഷം രൂപ അനുവദിച്ച് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് 2.57 കോടി രൂപയുടെ ഒപി നവീകരണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തു.
ലൈഫ് മിഷന്‍ മൂന്നു ഘട്ടങ്ങളിലായി അയ്യായിരത്തോളം വീടുകള്‍ പൂര്‍ത്തീകരിച്ച് സംസ്ഥാനത്ത് അഞ്ചാം സ്ഥാനത്തെത്തി. 2.75 കോടി രൂപയില്‍ നിര്‍മാണം നടത്തിയ ജില്ലാ ഹോമിയോ ആശുപത്രി മന്ദിരം ഉദ്ഘാടനം ചെയ്യാനായി. ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി 3.25 കോടി രൂപ ചെലവഴിച്ചതും, ലിഫ്റ്റ് സ്ഥാപിച്ചതും മറ്റൊരു നേട്ടമായി. കൊറോണ പ്രതിരോധ പ്രവർത്തങ്ങളിലും ജില്ലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച വച്ചു.