നിയമവിദ്യാര്‍ഥി അനശ്വരയ്ക്ക് സഹായഹസ്തവുമായി എരുമേലി സര്‍വീസ് സഹകരണ ബാങ്ക്
പൊറോട്ട വീശി സോഷ്യല്‍ മീഡിയയില്‍ വൈറലായ നിയമവിദ്യാര്‍ഥി അനശ്വരയ്ക്ക് സമ്മാനവുമായി എരുമേലി സര്‍വീസ് സഹകരണ ബാങ്ക്. ബാങ്ക് പ്രസിഡന്റ് സഖറിയ ഡൊമിനിക് ചെമ്പകത്തുങ്കല്‍ അനശ്വരയ്ക്ക് ധനസഹായം കൈമാറി. പഠിക്കുന്നതിനായി സ്വന്തം ഹോട്ടലില്‍ അമ്മയെ സഹായിക്കാന്‍ പൊറോട്ട അടിച്ചിരുന്ന അനശ്വര നിരവധി പേരുടെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ഏറെ കഷ്ടപ്പെട്ടാണ് അനശ്വര പഠനം നടത്തിയിരുന്നത്. കുട്ടിയുടെ ദുരിതമറിഞ്ഞ ബാങ്ക് ഭരണസമിതി ഉപഹാരം നല്കാന് തീരുമാനിക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് എരുമേലി സര്‍വീസ് സഹകരണ ബാങ്കിന്റെയും ജീവനക്കാരുടെയും വിഹിതമായി 3,64807 രൂപയും ബാങ്ക് പ്രസിഡന്റ് സഖറിയ ഡൊമിനികും ഭരണസമിതി അംഗങ്ങളും ചേര്‍ന്ന് സഹകരണ സംഘം രജിസ്ട്രാര്‍ ഷെമീര്‍ മുഹമ്മദിന് കൈമാറി. ബാങ്ക് വൈസ് പ്രസിഡന്റ് നെജീബ് പറപ്പള്ളില്‍, അംഗങ്ങളായ നിസാര്‍ പ്ലാമൂട്ടില്‍, ത്രേസ്യാമ്മ എബ്രഹാം, സെലിന് ആന്റണി, സുരേന്ദ്രന് പി,. ഹലീമ ബീവി, സുഷില്കുമാര്, ബെന്നി ജോസഫ്, സെക്രട്ടറി റോഷ്ന എന്നിവര്‍ പങ്കെടുത്തു.