കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണങ്ങളിൽ ഇളവ് ; എല്ലാ കടകളും തുറക്കും, പാറത്തോട്ടിൽ നിയന്ത്രണങ്ങൾ തുടരും
കാഞ്ഞിരപ്പള്ളി: ഗ്രാമപഞ്ചായത്തിലെ നിയന്ത്രണങ്ങളിൽ ഇളവ്. വ്യാഴാഴ്ച എല്ലാ കടകളും തുറക്കും. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് എട്ടിൽ താഴെയായതിനാലാണ് പഞ്ചായത്ത് പരിധിയിൽ ഇളവ് ജില്ലാ കളക്ടറുടെ ഉത്തരവിൽ പ്രഖ്യാപിച്ചത്.
വ്യാപാരസ്ഥാപനങ്ങൾ, ഹോട്ടലുകൾ എന്നിവ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ പ്രവർത്തിക്കാം. ഹോട്ടലുകളിൽ പാഴ്‌സൽ, ഹോം ഡെലിവറി സംവിധാനങ്ങൾ മാത്രമാണുള്ളത്. ഓട്ടോ, ടാക്‌സി സർവീസുകൾ അനുവദനീയമാണ്. എന്നാൽ സഞ്ചരിക്കാവുന്ന ആളുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
സമീപ പഞ്ചായത്തായ പാറത്തോട്ടിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ട് ശതമാനത്തിന് മുകളിലായതിനാൽ നിയന്ത്രണങ്ങളുണ്ട്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ പ്രവർത്തിക്കും. മറ്റ് കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ പ്രവർത്തിക്കാം. കടകളിൽ 50 ശതമാനം തൊഴിലാളികളെ വെച്ച് പ്രവർത്തിക്കാനാണ് അനുമതിയുള്ളത്. വീട്ടുജോലികൾ ചെയ്യുന്നവർക്ക് യാത്ര അനുവദിച്ചിട്ടുണ്ട്.