KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വനംകൊള്ളയിൽ സ്വതന്ത്ര ഏജൻസി അന്വേഷണം വേണം- ജി.രാമൻ നായർ

  

• വനംകൊള്ളയെക്കുറിച്ച് സ്വതന്ത്ര അന്വേഷണമാവശ്യപ്പെട്ട് ബി.ജെ.പി. പൊൻകുന്നം മിനി സിവിൽ സ്റ്റേഷന് മുൻപിൽ നടത്തിയ സമരം അഡ്വ. ജി.രാമൻ നായർ ഉദ്ഘാടനം ചെയ്യുന്നു

പൊൻകുന്നം: വനംകൊള്ളയ്ക്ക് ഭരണകക്ഷിനേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഒത്താശയുള്ളതിനാൽ സ്വതന്ത്ര ഏജൻസിയോ സിറ്റിങ് ജഡ്ജിയോ കേസ് അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ജി.രാമൻ നായർ ആവശ്യപ്പെട്ടു. പൊൻകുന്നം മിനി സിവിൽ സ്റ്റേഷനു മുൻപിൽ ബി.ജെ.പി. നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജി.ഹരിലാൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെൽ കോ-ഓർഡിനേറ്റർ കെ.ജി.കണ്ണൻ, മണ്ഡലം കമ്മിറ്റിയംഗം കെ.പി.ശശിധരൻ നായർ, പഞ്ചായത്തംഗങ്ങളായ അഭിലാഷ് ബാബു, എസ്.സിന്ധുദേവി, ഗോപി പാറാന്തോട് തുടങ്ങിയവർ നേതൃത്വം നൽകി.

error: Content is protected !!