പെരുന്തേനരുവിയില്‍ കാണാതായ യൂവാവിന്റെ മൃതദേഹം കണ്ടെത്തി
എരുമേലി : ശക്തമായ അടിയൊഴുക്കും, നിരവധി ചുഴികളുള്ള പെരുന്തേനരുവി നദിയിൽ കാൽവഴുതി വീണ് ഒഴുക്കില്‍പ്പെട്ട് കാണാതായ പൊന്‍കുന്നം മൂലകുന്ന് തുറുവാതുക്കല്‍ വീട്ടില്‍ എബി സാജന്റെ (22) മൃതദേഹം ഇന്ന് രാവിലെ അഞ്ചുമണിയോടെ നദിയിൽ നിന്നും കണ്ടെത്തി. ഈരാറ്റുപേട്ടയില്‍ നിന്നുമെത്തിയ ടീം നന്മക്കൂട്ടം പ്രവർത്തകരാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ പതിനേഴാം തീയതിയായിരുന്നു അപകടം നടന്നത്. ചാത്തന്‍തറ എടത്തിക്കാവുള്ള ബന്ധുവിന്റെ മരണവീട്ടില്‍ പോയി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം തിരികെ വരും വഴിയാണ് അപകടം ഉണ്ടായത്. ആറുപേരടങ്ങുന്ന സംഘത്തില്‍പ്പെട്ട എബി ഫോട്ടോ എടുക്കുന്നതിനിടെ കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു.
ഫയര്‍ഫോഴ്‌സും, എന്‍.ഡി.ആര്‍ഫും, ടീം നന്മക്കൂട്ടവും രണ്ട് ദിവസമായി ക്യാമ്പ് ചെയ്ത് തിരച്ചില്‍ നടത്തിവരികയായിരുന്നു.
പത്തനംതിട്ട എം.പി ആന്റോ ആന്റണി, പൂഞ്ഞാര്‍ എം.എല്‍.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ , പാറത്തോട് എംഎൽഎ ജോണിക്കുട്ടി മാടത്തിനകം, റാന്നി എം എൽ എ പ്രമോദ് നാരായണൻ എന്നിവർ സജീവമായി ഇടപെട്ടിരുന്നു.
,ഈരാറ്റുപേട്ടയിൽ നിന്നും മു ടീം നന്മക്കൂട്ടം പ്രവര്‍ത്തകരായ 17 പേര്‍ അടങ്ങുന്ന സംഘം വെള്ളിയാഴ്ച അപകട സ്ഥലത്ത് എത്തിയിരുന്നു.
നന്മക്കൂട്ടം അംഗങ്ങളായ കെ.കെ.പി അഷ്‌റഫ് കുട്ടി, മുഹമ്മദ് റാഫി എം.എന്‍ എന്നിവരാണ് സാജന്റെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ രണ്ടാഴ്ച്ചക്കുള്ളില്‍ മൂന്നാമത്തെ മൃതദേഹമാണ് ടീം നന്മക്കൂട്ടം കണ്ടെടുത്ത്. മണിമല ആറ്റില്‍ ചാടിയ വില്ലേജ് ഓഫീസറുടെയും, ഇടുക്കി ഉപ്പുതറയില്‍ മീന്‍ പിടിക്കുന്നതിനിടെ പുഴയില്‍ കാണാതായ യുവാക്കളുടെ മൃതദേഹവും നന്മക്കൂട്ടമാണ് കണ്ടെത്തിയത്.
ശക്തമായ അടിയൊഴുക്കും, നിരവധി ചുഴികളുള്ള പെരുന്തേനരുവിയിൽ തിരച്ചിൽ വളരെ ദുഷ്കരമായിരുന്നു.