സാമ്പത്തിക പ്രതിസന്ധി : മുണ്ടക്കയം സ്വദേശികളായ ഒരു കുടുബത്തിലെ മൂന്നുപേർ ആത്മഹത്യ ചെയ്തു

മുണ്ടക്കയം : തിരുവനന്തപുരം ന​ന്ദ​ൻ​കോ​ട് താമസിച്ചിരുന്ന മുണ്ടക്കയം സ്വദേശികളായ, ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മുണ്ടക്കയം വണ്ടൻപതാൽ സ്വ​ദേ​ശി മ​നോ​ജ് കു​മാ​ര്‍ (45), ഭാ​ര്യ ര​ജ്ഞു (38), മ​ക​ള്‍ അ​മൃ​ത (16) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്തി​യ​ത്..

സ്വർണപ്പണി ജീവിതമാർഗമായിരുന്ന മൂന്നംഗകുടുംബം സാമ്പത്തികപ്രതിസന്ധിയെത്തുടർന്ന് ജീവനൊടുക്കി. തിരുവനന്തപുരം നന്തൻകോട് വൈ.എം.ആർ.എ.യ്ക്കുസമീപം ‘ആരാധന’യിൽ മനോജ് കുമാർ(45), ഭാര്യ രഞ്ജു(38), ഏകമകൾ അമൃത(16) എന്നിവരാണ് മരിച്ചത്. വീട്ടിൽ സൂക്ഷിച്ചിരുന്ന പൊട്ടാസ്യം സയനൈഡ് കഴിച്ച് ഭർത്താവ് മരിച്ചതറിഞ്ഞ് ഭാര്യയും മകളും ആത്മഹത്യ ചെയ്യുകയായിരുന്നു. കടബാധ്യതയും ലോക്ഡൗൺ കാലത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് മ്യൂസിയം പോലീസ് അറിയിച്ചു.

മനോജ് കുമാർ കോട്ടയം മുണ്ടക്കയം സ്വദേശിയും ഭാര്യ രഞ്ജു മാന്നാർ സ്വദേശിനിയുമാണ്. എട്ടുവർഷത്തോളമായി നന്തൻകോട്ടാണ് താമസം. ചാലയിലെ ജൂവലറികളിൽനിന്നു ലഭിക്കുന്ന ഓർഡർ അനുസരിച്ച് സ്വർണാഭരണങ്ങൾ നിർമിച്ചുനൽകുന്ന തൊഴിലായിരുന്നു ഇരുവർക്കും.

ലോക്ഡൗണിൽ സാമ്പത്തിക ബാധ്യതയിലായ കുടുംബം, പണിക്കായി പലരും ഏൽപ്പിച്ചിരുന്ന സ്വർണാഭരണങ്ങൾ പണയംവെച്ച് ചെലവ് നടത്തിയാണ് ജീവിച്ചത്. സ്വർണം സമയത്ത് തിരികെ നൽകാത്തതിനെച്ചൊല്ലി വീട്ടിൽ അസ്വാരസ്യം ഉണ്ടായിരുന്നു. ഞായറാഴ്ച രാത്രി പത്തരയോടെ മദ്യപിച്ച് വീട്ടിലെത്തിയ മനോജ് കുമാർ ഭാര്യയുമായി തർക്കിക്കുകയും കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്ന പൊട്ടാസ്യം സയനൈഡ് ചേർത്ത സാനിറ്റൈസർ എടുത്ത് കുടിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മനോജ് ഛർദിച്ച് അവശനായതോടെ രഞ്ജു പോലീസിനെയും 108 ആംബുലൻസിലും മനോജിന്റെ സുഹൃത്തുക്കളെയും വിവരം അറിയിച്ചു. പോലീസും നാട്ടുകാരും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

രാത്രി ഒന്നരയോടെ മനോജിന്റെ ആരോഗ്യനിലയെക്കുറിച്ച് രഞ്ജു അന്വേഷിച്ചപ്പോൾ അത്യാഹിതവിഭാഗത്തിലാണെന്നും പേടിക്കേണ്ടതില്ലെന്നുമാണ് മറുപടി നൽകിയതെന്ന് സുഹൃത്തുക്കൾ പറഞ്ഞു. പിന്നാലെ രഞ്ജുവിന്റെ അമ്പലംമുക്കിലുള്ള ബന്ധുക്കൾ നന്തൻകോട്ടെ വീട്ടിലെത്തി വിളിച്ചെങ്കിലും കതക് തുറന്നില്ല. പുലർച്ചെ രണ്ടരയോടെ പോലീസെത്തി അടുക്കളവാതിൽ തുറന്നു നോക്കിയപ്പോൾ അമൃത കട്ടിലിലും രഞ്ജു നിലത്തും മരിച്ചുകിടക്കുന്നതാണ് കണ്ടത്. പൊട്ടാസ്യം സയനൈഡ് സൂക്ഷിച്ചിരുന്ന കുപ്പി സമീപത്തുണ്ടായിരുന്നു.

മനോജിന്റെ മൃതദേഹം തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു. അസ്വാഭാവിക മരണത്തിന് മ്യൂസിയം പോലീസ് കേസെടുത്തു.

error: Content is protected !!