KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കോവിഡ് അതിജീവനത്തിന് സഹായം

 

കോവിഡ് അതിജീവനത്തിന് നാഷണൽ എക്സ് സർവീസ് മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി തെക്കേത്തുകവല യൂണിറ്റ് സമാഹരിച്ച തുക പ്രസിഡന്റ് എ.ആർ.കുട്ടപ്പൻ നായർ, ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ.ശ്രീകുമാറിന് കൈമാറുന്നു

ചിറക്കടവ്: വിമുക്തഭടസംഘടനയായ നാഷണൽ എക്സ്‌ സർവീസ് മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി തെക്കേത്തുകവല യൂണിറ്റ് കോവിഡ് അതിജീവനത്തിനായി സമാഹരിച്ച തുകയുടെ ചെക്ക് ചിറക്കടവ് പഞ്ചായത്തിന് കൈമാറി. 

യൂണിറ്റ് പ്രസിഡന്റ് എ.ആർ.കുട്ടപ്പൻ നായർ, പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ.ശ്രീകുമാറിന് കൈമാറി. ജില്ലാ പ്രസിഡന്റ് ബി.ചന്ദ്രശേഖരൻ നായർ, കെ.ബി.അനിൽകുമാർ, ടി.കെ.സോമൻ, തങ്ങൾകുഞ്ഞ്, ജോർജ് ഫിലിപ്പ്, ജെയിംസ് പയ്യമ്പള്ളി എന്നിവർ നേതൃത്വം നൽകി.

error: Content is protected !!