മാടക്കടയ്ക്ക് തീയിട്ടു; പലചരക്കു സാധനങ്ങളും പച്ചക്കറികളും നശിച്ചു
ഇളങ്ങുളം∙ കൂരാലി കോളനി ഭാഗത്തെ കൊല്ലാരാത്ത് സീനത്ത് നൗഷാദിന്റെ മാടക്കട തീയിട്ടു നശിപ്പിച്ചു. ഇന്നലെ പുലർച്ചെയാണ് സംഭവം. പലചരക്കു സാധനങ്ങളും പച്ചക്കറികളും നശിച്ചു. തടി കൊണ്ടുള്ള കടയുടെ ചാർത്തിന്റെ പൂട്ടു തകർത്താണ് അക്രമി തീയിട്ടത്. തട്ടുപലക കത്തിയ ശേഷം പലചരക്കു സാധനങ്ങൾക്കു തീ പിടിച്ചു. ഓടിക്കൂടിയ അയൽവാസികളാണ് തീയണച്ചത്. പൊൻകുന്നം പൊലീസ് അന്വേഷണമാരംഭിച്ചു.