പാഴ്‌വസ്തുക്കൾ ശേഖരിച്ച് വിറ്റതിലൂടെ 18 വിദ്യാർഥികൾക്ക് മൊബൈൽ
മുക്കൂട്ടുതറ: വിദ്യാർഥികൾക്ക് പഠനസഹായമേകാൻ പാഴ്‌വസ്തുക്കളുടെ ശേഖരണവുമായി ഡി.വൈ.എഫ്.ഐ.അത് വിറ്റ് 18 വിദ്യാർഥികൾക്ക് പുതിയ ഫോണുകളും വാങ്ങി നൽകി. 8500 രൂപ വില വരുന്നതാണ് ഓരോ മൊബൈൽ ഫോണും.
ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് എസ്.സതീശ് വിദ്യാർഥികൾക്ക് നൽകാനായി ഫോണുകൾ യൂണിറ്റ് ഭാരവാഹികൾക്ക് കൈമാറി. മേഖലാ പ്രസിഡന്റ് അരവിന്ദ് ബാബു അധ്യക്ഷത വഹിച്ചു.
എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി, കെ.ആർ.അജേഷ്, അജാസ് റഷീദ്, ബി.ആർ. അൻഷാദ്, എം.എ.റിബിൻഷാ, കെ.സി. ജോർജ്ജ്കുട്ടി, എം.എസ്.സതീഷ്, ആർ. ധർമകീർത്തി തുടങ്ങിയവർ പങ്കെടുത്തു.
