KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പുഞ്ചവയലിൽ പെരുമ്പാമ്പ് 2 ആട്ടിൻകുട്ടികളെ കൊന്നു

മുണ്ടക്കയം ∙ കൂട്ടിൽ കയറി പെരുമ്പാമ്പ് 2 ആട്ടിൻകുട്ടികളെ കൊന്നു. പുഞ്ചവയൽ മൂന്നോലി പാലത്തിങ്കൽ പി.എസ് ജയകുമാറിന്റെ വീട്ടിൽ ശനിയാഴ്ച രാത്രിയാണു സംഭവം. രാത്രി 12ന് ആടുകളുടെ നിലവിളി കേട്ട് എത്തിയ വീട്ടുകാർ കണ്ടത് ആടിനെ ചുറ്റി വരിഞ്ഞുകിടക്കുന്ന പെരുമ്പാമ്പിനെയാണ്. നാട്ടുകാർ ചേർന്നു പാമ്പിനെ ഓടിച്ച് ആടുകളെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചു. ഇതിനോടകം 2 ആടുകളും ചത്തു. 

വനപാലക സംഘം എത്തി പെരുമ്പാമ്പിനെ പിടികൂടി. വനത്തോടു ചേർന്നു കിടക്കുന്ന പല പ്രദേശങ്ങളിലും പെരുമ്പാമ്പ് ശല്യം വ്യാപകമാണ്. കോഴികളെ ലക്ഷ്യം വച്ചാണ് ഇവ എത്തുന്നത്. ആറുകളിൽ വെള്ളം നിറയുന്നതോടെ വനത്തിൽ നിന്നു പെരുമ്പാമ്പ് ഒഴുകി എത്താനും സാധ്യതയുണ്ട്.

error: Content is protected !!