ചിറക്കടവ് മണ്ണംപ്ലാവ് കവലയിൽ ജലവിതരണക്കുഴൽ തകർന്ന് റോഡിൽ കുഴി

ചിറക്കടവ്: മണിമലയാറ്റിലെ കരിമ്പുകയത്തുനിന്ന് ജലഅതോറിറ്റി പമ്പിങ് നടത്തുന്ന പ്രധാനകുഴൽ പൊട്ടി പൊൻകുന്നം-എരുമേലി റോഡിൽ വലിയ കുഴി രൂപപ്പെട്ടു.

ചിറക്കടവ് ഗ്രാമദീപത്തെ സംഭരണിയിലേക്ക് വെള്ളമെത്തിക്കുന്ന കുഴലാണ് മണ്ണംപ്ലാവ് കവലയിൽ തകർന്ന് ടാറിങ് പൊളിഞ്ഞ് കുഴിയായത്. ടാറിങ്ങിനടിയിലൂടെയാണ് വലിയ വിതരണക്കുഴൽ സ്ഥാപിച്ചിരിക്കുന്നത്. കാലഹരണപ്പെട്ട കുഴൽ ജലസമ്മർദം താങ്ങാനാവാതെ തകരുന്നതാണ്. മുൻപും പലയിടത്തും കുഴൽ തകർന്ന് റോഡ് പൊളിഞ്ഞിട്ടുണ്ട്.

error: Content is protected !!