തമ്പലക്കാടിന്റെ ചരിത്രവുമായി ഇരവി സാരസ് സംവിധാനം ചെയ്ത ‘തമ്പലം’ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലൂടെ പ്രദർശനത്തിനൊരുങ്ങുന്നു

കാഞ്ഞിരപ്പള്ളി: തമ്പലക്കാട് ഗ്രാമത്തിന്റെ ചരിത്രം പറയുന്ന ഡോക്യുമെന്ററി ‘തമ്പലം’ റിലീസിനൊരുങ്ങി. തമ്പലക്കാട് സ്വദേശി ഇരവി സാരസ് സംവിധാനം ചെയ്ത ഡോക്യുമെന്ററി 26-ന് ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ റൂട്‌സിലൂടെയാണ് റിലീസ് ചെയ്യുന്നത്.

കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ തമ്പലക്കാട് പ്രദേശത്തിന്റെ അഞ്ഞൂറ് വർഷത്തിന് മുകളിലുള്ള ചരിത്രം, സംസ്‌കാരം തുടങ്ങിയവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രാമത്തിന്റെ സൗന്ദര്യത്തോടൊപ്പം കളരിയും ഭരതനാട്യവും കഥകളിയും ഉൾപ്പെടെയുള്ള കലാരൂപങ്ങളും നാടിന്റെ പാരമ്പര്യംപേറുന്ന കെട്ടിടങ്ങളും ആരാധനാലയങ്ങളും പ്രത്യേകതയാണ്. ടഗോർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഔട്‌സ്റ്റാൻഡിങ് അവാർഡ്, ലണ്ടൻ ഡോക്യു ഫോറം ബെസ്റ്റ് വില്ലേജ് ഡോക്യുമെന്ററി ആവാർഡ് എന്നിവ നേടിയിട്ടുണ്ടെന്ന് സംവിധായകൻ ഇരവി സാരസ് പറഞ്ഞു.

error: Content is protected !!