നിയന്ത്രണം തെറ്റിയ പിക്ക് അപ്പ് വാൻ കാൽനടയാത്രക്കാരെ ഇടിച്ച് മറിഞ്ഞു; ഗുരുതര പരിക്കുകളോടെ ഒരാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ
മുക്കൂട്ടുതറ : നിയന്ത്രണം തെറ്റിയ പിക്ക് അപ്പ് വാൻ കാൽനടയാത്രക്കാരെ ഇടിച്ച് മറിഞ്ഞ് അപകടം. പരിക്കേറ്റ മൂന്ന് പേരിൽ ഒരാളുടെ നില ഗുരുതരം.
ചൊവ്വാഴ്ച വൈകിട്ട് എഴ് മണിയോടെ മുക്കൂട്ടുതറ – ഇടകടത്തി റോഡിൽ പനക്കവയൽ ഭാഗത്തായിരുന്നു അപകടം നടന്നത്. റോഡിലൂടെ നടന്ന് വരികയായിരുന്ന പനക്കവയൽ സ്വദേശി അഭിജിത്ത് (30), അന്യ സംസ്ഥാന തൊഴിലാളി സിയാം (27), പിക്ക് അപ്പ് വാനിന്റെ ഡ്രൈവർ സനോജ് (33) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
