അർഹരായ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങി നൽകി കോറോണകാലത്ത് അധ്യാപകർ മാതൃകയായി

എരുമേലി: വിദ്യാർഥികളെ പഠിപ്പിക്കുക മാത്രമല്ല, അർഹരായവർക്ക് ആവശ്യമായ പഠനസൗകര്യങ്ങളും ഒരുക്കി എരുമേലി ദേവസ്വം ബോർഡ് സ്കൂളിലെ അധ്യാപകർ മാതൃകയായി .

പഠനം ഓൺലൈൻ ആയതോടെ പഠന സൗകര്യങ്ങളില്ലാത്ത വിദ്യാർഥികളിൽ 12 പേർക്ക് സ്കൂളിലെ അധ്യാപകരും ജീവനക്കാരുംചേർന്ന് ഓൺലൈൻ പഠനത്തിനായി 12 സ്മാർട്ട് ഫോണുകൾ വാങ്ങി നൽകുകയായിരുന്നു. .

സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ., ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ് എന്നിവരുടെ ഇടപെടലിൽ രണ്ട് വിദ്യാർഥികൾക്കുകൂടി സ്മാർട്ട് ഫോൺ ലഭിച്ചു. സ്കൂളിലെ അധ്യാപകരും മറ്റ് ജീവനക്കാരും ശമ്പളത്തിൽ നിന്ന് ഒരു വിഹിതം പാവപ്പെട്ട വിദ്യാർഥികൾക്കായി മാറ്റിവെക്കുകയാണ്. ഓരോ വിദ്യാർഥിയുടെയും വീട്ടിലെ പ്രശ്‌നങ്ങൾ മനസ്സിലാക്കി നിരവധി സേവനങ്ങളും നടത്തുന്നുണ്ട്.

സ്കൂളിൽനടന്ന ചടങ്ങിൽ പ്രഥമാധ്യാപിക ശ്രീകുമാരിക്ക് ഫോൺ നൽകി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി ഉദ്ഘാടനം ചെയ്തു. എം.എൽ.എ. സർവീസ് ആർമി പ്രവർത്തകർ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകി. പഞ്ചായത്തംഗം നാസർ പനച്ചി, കെ.സുഷീൽ കുമാർ. ഷിജി ജയരാജ് തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!