സംഘർഷത്തെ തുടർന്ന് തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു

പൊൻകുന്നം: റോഡ് നിർമാണ തൊഴിലാളികൾ തമ്മിൽ കൈയേറ്റവും ചീത്തവിളിയും. പ്രദേശവാസികളുടെ പരാതിയെത്തുടർന്ന് പൊൻകുന്നം പോലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. പൊൻകുന്നം-പുനലൂർ ഹൈവേ നിർമാണത്തിൽ പങ്കെടുക്കുന്ന തൊഴിലാളികളാണ് മുളയണ്ണൂർപ്പടിയിൽ സംഘർഷമുണ്ടാക്കിയത്. 

മദ്യലഹരിയിൽ തൊഴിലാളികൾ അസഭ്യം പറയുന്നതും സംഘർഷമുണ്ടാക്കുന്നതും പതിവാണെന്നാണ് നാട്ടുകാരുടെ പരാതി. പ്രദേശത്തെ വീട്ടുകാർക്കും യാത്രക്കാർക്കും ഇത് ശല്യമായി.

error: Content is protected !!